തമിഴകത്തിൽ അഴിമതിയുടെ മുഖമുദ്രയായി ഇൻഡ്യ സഖ്യം –പ്രധാനമന്ത്രി
text_fieldsകന്യാകുമാരി: തമിഴകത്തിൽ സാംസ്കാരികതയും പൈതൃകവും ദേശസ്നേഹവും നശിപ്പിച്ച് അഴിമതിയുടെ മുഖമുദ്രയായി ഡി.എം.കെ, കോൺഗ്രസ് ഉൾപ്പെടുന്ന ഇൻഡ്യ സഖ്യം മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കന്യാകുമാരി വിവേകാനന്ദ കോളജ് മൈതാനത്ത് വെള്ളിയാഴ്ച നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവളം, ഉഡാൻ സ്കീം, റോഡ്, പാലം, റെയിൽവേപ്പാത ഇരട്ടിപ്പിക്കൽ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയിലാണ് ബി.ജെ.പി ശ്രദ്ധ നൽകുന്നത്.
തമിഴ് ഭാഷ കുറച്ച് അറിയാമെങ്കിലും വൈകാതെ, എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തമിഴിൽ ജനങ്ങളോട് സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് അണ്ണാമലൈ, കേന്ദ്രമന്ത്രി എൽ. മുരുകൻ, എം.എൽ.എമാരായ എം.ആർ. ഗാന്ധി, നയിനാർ നാഗേന്ദ്രൻ, വാനതി ശ്രീനിവാസൻ, പൊൻ. രാധാകൃഷ്ണൻ, ജോൺ പാണ്ഡ്യൻ, നടൻ ശരത് കുമാർ, രാധിക, വിജയധരണി, ജില്ല പ്രസിഡൻറ് ധർമരാജ്, സുധാകർ റെഡ്ഡി, അരവിന്ദ് മേനോൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.