Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിവരങ്ങൾ പൊലീസിന്...

വിവരങ്ങൾ പൊലീസിന് കൈമാറിയില്ല; വാട്‌സ്ആപ്പി‍െൻറ ഇന്ത്യൻ പ്രതിനിധി ഹാജരാകണമെന്ന് കോടതി

text_fields
bookmark_border
വിവരങ്ങൾ പൊലീസിന് കൈമാറിയില്ല; വാട്‌സ്ആപ്പി‍െൻറ ഇന്ത്യൻ പ്രതിനിധി ഹാജരാകണമെന്ന് കോടതി
cancel

തി​രു​വ​ന​ന്ത​പു​രം: വീ​ട്ട​മ്മ​യു​ടെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ വാ​ട്സ്ആ​പ്പി​ൽ പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ പൊ​ലീ​സി​ന് വി​വ​രം ന​ൽ​കാ​ൻ താ​റാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് വാ​ട്‌​സ്ആ​പ്പി‍െൻറ ഇ​ന്ത്യ​ൻ പ്ര​തി​നി​ധി കൃ​ഷ്ണ​മോ​ഹ​ന്‍ ചൗ​ധ​രി ഫെ​ബ്രു​വ​രി ഏ​ഴി​ന് കോ​ട​തി​യി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് കോ​ട​തി. തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ന​ല്‍ ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് എ​ല്‍സ കാ​ത​റി​ന്‍ ജോ​ർ​ജി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.

വീ​ട്ട​മ്മ​യു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ള്‍ ആ​രാ​ണ് ആ​ദ്യം പ്ര​ച​രി​പ്പി​ച്ച​തെ​ന്ന വി​വ​ര​മാ​ണ് സൈ​ബ​ര്‍ പൊ​ലീ​സ് വാ​ട്സ്ആ​പ്പി​നോ​ട് ആ​രാ​ഞ്ഞ​ത്. ഈ ​വി​വ​രം വ്യ​ക്തി​യു​ടെ സ്വ​കാ​ര്യ​ത ആ​യ​തി​നാ​ല്‍ ന​ല്‍കാ​ന്‍ പ​റ്റി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് വാ​ട്‌​സ്ആ​പ് സ്വീ​ക​രി​ച്ച​ത്.

ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി നി​യ​മ​പ്ര​കാ​രം പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കേ​ണ്ട​തു​ണ്ട്. ഈ ​പ​ഴു​തു​പ​യോ​ഗി​ച്ചാ​ണ് പൊ​ലീ​സ് വാ​ട്​​സ്ആ​പ്പി​നോ​ട് വി​വ​ര​ങ്ങ​ള്‍ ന​ല്‍കാ​ന്‍ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യി​ല്‍ ഹ​ര​ജി ന​ല്‍കി​യ​ത്.

പൊ​ലീ​സി​ന്റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ച കോ​ട​തി വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ വാ​ട്‌​സ്ആ​പ്പി​ന് നി​ർ​ദേ​ശം ന​ല്‍കി. ഇ​ത്​ വാ​ട്‌​സ്ആ​പ് അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തേ ഫേ​സ്ബു​ക്കി​നെ​തി​രെ​യും ഇ​ത്ത​രം നി​ർ​ദേ​ശം കോ​ട​തി ന​ല്‍കി​യെ​ങ്കി​ലും പ്ര​തി​നി​ധി​ക​ള്‍ ഹാ​ജ​രാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CourtThiruvananthapuram NewsWhatsAppIndian representative
News Summary - Indian representative of WhatsApp should be present in the court
Next Story