ഓഖി ദുരന്തത്തിന് ഇന്ന് നാല് വര്‍ഷം; തീരക്കടലില്‍ തകര്‍ന്ന ജീവിതങ്ങൾ
text_fieldsപൂന്തുറ: കടലിനെ ആശ്രയിച്ചാണ് തീരത്തുള്ളവരുടെ ജീവിതം. അവർ വളരുന്നതും ഉറങ്ങുന്നതും എല്ലാം തിരമാലയുടെ സംഗീതം കേട്ടാണ്. ഒാഖിക്ക് ശേഷം കടലിനെ പേടിയുള്ള കുറേ പേർ തീരത്തുണ്ട്. ഇൗ ലോകം മുഴുവനുമുള്ളവർ പ്രകൃതിയോട് ചെയ്യുന്ന അതിക്രമങ്ങളെല്ലാം തിരികെ കടൽേക്ഷാഭമായി ആഞ്ഞടിക്കുന്നത് ആദ്യം തീരത്തേക്കാണ്. അവിടെയാകെട്ട, അന്നന്നത്തെ ആഹാരത്തിന് വേണ്ടി അരിഷ്ടിച്ചു കഴിയുന്നവരാണ് മിക്കവരും.
പ്രകൃതിദുരന്തങ്ങൾ വരുേമ്പാൾ ആ ജീവിതങ്ങൾ കൂടുതൽ ദുരിതത്തിലാകുന്നു. അപകടങ്ങൾ നേരിടേണ്ടി വരുേമ്പാൾ 'ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും' എന്ന അവസ്ഥയാണ്. ഭരണകൂടങ്ങൾ കയ്യൊഴിയുന്നതോടെ തീരവാസികൾ ആരാലും വിസ്മരിക്കപ്പെട്ട് ജീവിതാവസാനം വരെ നരകിക്കുന്നു. ഇതിൽ നിന്നും എന്നാണ് ഒരു മോചനമെന്ന് ഇവർ ഉറക്കെ ചോദിക്കുന്നു. എന്നാൽ, അവരുടെ ശബ്ദത്തിന് ശക്തിയില്ല. അവരുടെ ശബ്ദം പൊതുജനത്തിനും ഭരണകൂടത്തിനും മുന്നിലെത്തിക്കുകയാണ് 'മാധ്യമം'.
മീഖേലിെൻറ ജീവിതം ദുരിതത്തിൽ
പൂന്തുറ: ഓഖിയുടെ സംഹാരതാണ്ഡവത്തില്‍ 48കാരനായ പൂന്തുറ ചേരിയാമുട്ടം സ്വദേശിയായ മീഖേൽ എന്ന മൈക്കിളിന് നഷ്ടമായത് സ്വന്തം ജീവിതമാണ്. മീഖേലിന് സ്വന്തമായി വള്ളമില്ല, എന്നിട്ടും തിരമാലകള്‍ തീരത്തേക്ക് അടിച്ചുകയറി വള്ളങ്ങളെ കടല്‍ കൊണ്ടുപോകുന്നത് കണ്ടുനില്ക്കാന് കഴിഞ്ഞില്ല. മറ്റുള്ളവരുടെ വള്ളങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്വന്തം ജീവിതം തന്നെ തകര്‍ന്നത്.
തീരക്കടലില്‍നിന്ന് വള്ളം കരക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് വള്ളങ്ങള്ക്കിടയിൽപെട്ട് ശക്തമായി തലക്ക് അടിയേറ്റു. ഗുരുതരമായി പരിക്കേറ്റ മൈക്കിള്‍ ഇപ്പോഴും തളര്‍ന്ന് കിടപ്പിലാണ്. മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ രണ്ട് തവണ ശസ്ത്രക്രിയക്ക് വിധേയനായി. രണ്ടുമാസത്തിലധികം ആശുപത്രിയില്‍ കിടന്നതിനുശേഷമാണ് വീട്ടില്‍ വന്നത്. ഒരുപാട് ചികിത്സകള്‍ നടത്തിയിട്ടും പ്രയോജനമുണ്ടായില്ല. നിലവിൽ സംസാരശേഷിയും നഷ്ടപ്പെട്ട നിലയിലാണ്. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വലതുകൈ കൊണ്ട് ആംഗ്യം കാണിക്കാനും ഉച്ചത്തില്‍ കരയാനുമേ ഇപ്പോള്‍ കഴിയുന്നുള്ളൂ. തലക്ക് ശസ്ത്രക്രിയ കഴിഞ്ഞതോടെ ഇടതുവശം പൂര്‍ണമായും തളര്‍ന്നു.
പരസഹായം ഇല്ലാതെ ഒന്നും ചെയ്യാനാകില്ല. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിെട്ടങ്കിലും കുട്ടികള്‍ ഇല്ല. താങ്ങും തണലുമായി രാപ്പകലില്ലാതെ ഭര്‍ത്താവിനെ പരിചരിച്ച് പോകുന്നത് ഭാര്യയാണ്.സര്‍ക്കാറില്‍ നിന്ന് പത്ത് ലക്ഷം രൂപ പ്രഖ്യാപിെച്ചങ്കിലും രണ്ടുലക്ഷം രൂപ ചികിത്സ െചലവിനായി നല്കി. ബാക്കി എട്ട് ലക്ഷം ബാങ്കിലാണ് സര്‍ക്കാര്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇതിെൻറ പലിശയായി മാസം 5700രൂപ കിട്ടും. ഇതുകൊണ്ട് മരുന്ന് പോലും വാങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ഭര്‍ത്താവിെൻറ അടുത്ത് എപ്പോഴും തെൻറ സാന്നിധ്യം വേണ്ടിവരുന്നതിനാല്‍ പുറത്ത് ജോലിക്ക് പോലും പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് ഭാര്യ. ചികിത്സക്കായി പലരില്‍ നിന്നും വാങ്ങിയ കടങ്ങളുടെ പലിശ പെരുകുകയാണ്. ഇൗ പണം കൈയില്‍ നല്കിയാല് കടം തീർക്കാമെന്നും ചികിത്സക്കായി ആരുടെ മുന്നിലും കൈനീേട്ടണ്ട അവസ്ഥ വരില്ലെന്നും മീഖേലിെൻറ ഭാര്യ ഗീത പറയുന്നു. മീഖേലിനെ ആശുപത്രിയിലും വീട്ടിലും കാണാെനത്തിയ രാഷ്ട്രീയ നേതാക്കളും അധികൃതരുമെല്ലാം പലതവണ സഹായങ്ങള്‍ വാഗ്ദാനം ചെയ്തെങ്കിലും മറ്റൊരു സഹായവും കിട്ടിയില്ലെന്നും ഭാര്യ പറയുന്നു.
മകനായി കടലിൽ കണ്ണുംനട്ട് പിതാവ്
പൂന്തുറ: ഓഖിയില്‍ കടലമ്മ കൊണ്ടുപോയ മകന് തിരികെ വരുമെന്ന പ്രതീക്ഷയില്‍ ഇന്നും കടലിലേക്ക് കണ്ണും നട്ടിരിക്കുന്ന രോഗിയായ പിതാവ് ഇന്നും തീരത്തിനൊരു നൊമ്പരമാണ്.
ഓഖിയില്‍ പെട്ട് കാണാതായവരില്‍ എറ്റവും പ്രായം കുറഞ്ഞ ചേരിയാമുട്ടം സ്വദേശി വിനിഷിെൻറ പിതാവാണ് വിൻസെൻറ്. കാണാതാകുമ്പോള്‍ വിനിഷിന് 16 വയസ്സാണ് പ്രായം. കുഞ്ഞുനാളിൽ അമ്മ ഉപേക്ഷിച്ച് പോയതാണ്. ഇൗ പിതാവിെൻറ കൈപിടിച്ചാണ് വളർന്നത്. വൃക്ക തകരാറിലായ പിതാവിെൻറയും മൂന്ന് സഹോദരങ്ങളുടെയും ജീവിതഭാരം മൂലം വിനിഷ് ചെറുപ്രായത്തിലേ തുഴ എറിയാൻ തുടങ്ങി.
പതിയെപ്പതിയെ കടലിനെയറിയാന്‍ തുടങ്ങിയതോടെ ഉള്‍ക്കടലിലേക്ക് മത്സ്യബന്ധനത്തിനും പോയിത്തുടങ്ങി.
ഓഖി ദിനത്തില്‍ കട്ടമരത്തില്‍ മത്സ്യബന്ധനത്തിന് കടലില്‍പോയി ചൂണ്ടയിട്ട് കാത്തിരിക്കുന്നതിനിടെ കട്ടമരം തലകീഴായി മറിഞ്ഞ് വീഴുകയായിരുന്നു. മകനെ അവസാനമായി ഒരുനോക്ക് കാണാന്‍ കടലമ്മ തിരികെ തരുമെന്ന പ്രതീക്ഷയിലാണ് ഇൗ പിതാവ് എന്നും രാവിലെ കടല്‍ക്കരയിലെത്തി കടലിനെ നോക്കി പ്രാർഥിക്കുന്നത്. കാണാതായവരുടെ പട്ടികയില്‍ വിനിഷിെൻറ പേരും ഉൾെപ്പടുത്തി സര്‍ക്കാര്‍ പണം ബാങ്കില്‍ നിക്ഷേപിച്ചപ്പോള്‍ പകുതി തുക വിനിഷിെൻറ അമ്മയുടെ പേരിലും നിക്ഷേപിച്ചു. തന്നെയും മക്കളെയും ഉപേക്ഷിച്ച് പോയ വ്യക്തിയുടെ പേരില്‍ മകെൻറ ജീവെൻറ വില നിക്ഷേപിച്ചത് മറ്റൊരു വേദനയായി. അതും ഇൗ പിതാവിനെ മാനസികമായി തളര്‍ത്തി. ഇൗ പണം തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് വിനിഷിെൻറ സഹോദരങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.