കൊലക്കേസ് പ്രതിയുടെ ജയിൽചാട്ടം: ഫോണ്‍ വിളി കേന്ദ്രീകരിച്ചും അന്വേഷണം
text_fieldsതിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ തിരഞ്ഞ് കേരള പൊലീസ് തമിഴ്നാട്ടിലേക്ക്. ജയിൽ ചാടിയ ജാഹിർ ഹുസൈൻ തമിഴ്നാട്ടിലേക്ക് കടന്നതായി സൂചനയുണ്ട്. ഇയാളുടെ വിശദാംശങ്ങൾ തമിഴ്നാട് പൊലീസിന് കൈമാറി. പൊലീസ് സംഘം വ്യാഴാഴ്ച ജാഹിർ ഹുസൈെൻറ സ്വദേശമായ തൂത്തുക്കുടിയിലേക്ക് പോകും. ഇയാളെ പാർപ്പിച്ചിരുന്ന ജയിലിലെ സെല്ലിൽനിന്ന് ലഭിച്ച ബുക്കിലെ ഫോൺനമ്പർ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ച രാവിലെ ഏഴരക്കാണ് ജാഹിർ ഹുസൈൻ രക്ഷപ്പെട്ടത്. ജാഹിർ ഔദ്യോഗികമായി ജയിലിൽ നൽകിയ മൂന്ന് ഫോൺ നമ്പർ കൂടാതെ മറ്റ് ചില ഫോൺ നമ്പറും സെല്ലിൽനിന്ന് ലഭിച്ചിട്ടുണ്ട്. ഈ നമ്പറുകൾ ജയിൽ സൂപ്രണ്ട് പൂജപ്പുര പൊലീസിന് കൈമാറി. ഇതിൽ ചിലർ ജാഹിറിെൻറ അടുത്ത സുഹൃത്തുക്കളാണെന്നാണ് പൊലീസ് നിഗമനം. സംഭവത്തെക്കുറിച്ച് ജയിൽ ഡി.െഎ.ജിയുടെ അന്വേഷണവും നടക്കുന്നുണ്ട്.
ജാഹിർ ഹുസൈൻ തൂത്തുക്കുടി കായൽപട്ടണത്തെ വീട്ടിൽ എത്തിയിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഒാേട്ടായിൽ കയറി രക്ഷപ്പെട്ട ഇയാൾ തമ്പാനൂരിൽനിന്ന് കളിയിക്കാവിള കടെന്നന്നാണ് സൂചന. ഇയാൾ രക്ഷപ്പെട്ട് ഒരു മണിക്കൂറിന് ശേഷമാണ് െപാലീസ് അറിയുന്നത്. ഈ സമയത്തിനുള്ളില്‍ രക്ഷപ്പെടാനുള്ള അവസരം ലഭിച്ചു.
നേരേത്ത ഒരു തവണ രക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ജാഹിര്‍ ഹുസൈനെ തടവുകാരെ നിയന്ത്രിക്കുന്ന മേസ്തിരിയാക്കുകയും പുറംജോലികള്‍ക്ക് നിയോഗിക്കുകയും ചെയ്തിരുന്നു. ഇതില്‍ വീഴ്ച പിണഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാൽ സംഭവത്തില്‍ സുരക്ഷാ വീഴ്ചയില്ലെന്നാണ് ജയില്വകുപ്പിെൻറ പ്രാഥമിക നിഗമനം.
2004 ൽ ആര്യശാല സ്റ്റാർ ടൂൾസ് സ്ഥാപന ഉടമയുടെ പാചകക്കാരനായ ഷംസുദ്ദീനെ കൊലപ്പെടുത്തി വജ്രാഭരണങ്ങൾ മോഷ്ടിച്ച കേസിലാണ് ജാഹിർ ഹുസൈന് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. കേസിെൻറ വിചാരണവേളയിൽ ജാഹിർ ഒളിവിൽ പോയിരുന്നു.2009ൽ ചെന്നൈയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കൂട്ടുപ്രതിയായിരുന്ന ജറൂക്കിനെ 2009 ൽ കോടതി ശിക്ഷിക്കുകയും ചെയ്തു. 2017 ലാണ് ജാഹിറിനെ ശിക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.