ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; തമിഴ്നാട് സ്വദേശിയും കൂട്ടാളിയും പിടിയിൽ
text_fieldsതിരുവനന്തപുരം: കേന്ദ്ര സർക്കാറിെൻറ പബ്ലിക് റിലേഷൻസ് വകുപ്പിലും വിജിലൻസിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ തമിഴ്നാട് സ്വദേശിയെയും കൂട്ടാളിയായ തിരുവനന്തപുരം സ്വദേശിയെയും പൊലീസ് പിടികൂടി.
തമിഴ്നാട് ആവടി സ്വദേശി ശിവകുമാർ (51), തമിഴ്നാട്ടിൽ താമസിക്കുന്ന തിരുവനന്തപുരം കാച്ചാണി ശ്രീശൈലം വീട്ടിൽ അശോക് കുമാർ (51) എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഈഞ്ചക്കലിലെ ഹോട്ടലിൽ മുറിയെടുത്ത് എസ്.എസ് വെരിഫിക്കേഷൻ സർവിസ് എന്ന പേരിൽ സ്ഥാപനം നടത്തിയാണ് നിരവധി പേരിൽനിന്ന് പണം തട്ടിയത്. ശിവകുമാർ കേന്ദ്ര സർക്കാറിെൻറ വെരിഫിക്കേഷൻ ഓഫിസറാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവാക്കളിൽനിന്ന് ആദ്യം 5530 രൂപ രജിസ്ട്രേഷൻ ഫീസും രേഖകളും ഫോട്ടോയും വാങ്ങി.
തുടർന്ന് ഇൻറർവ്യൂ നടത്തുകയും ചെയ്തു. അപ്പോയിൻമെൻറ് ലെറ്റർ കിട്ടുമ്പോൾ 50,000 രൂപ കൂടി നൽകണമെന്നും അറിയിച്ചു. പ്രതികൾ 23ഓളം പേരെ ഇത്തരത്തിൽ കബളിപ്പിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു.
മുട്ടത്തറ സ്വദേശി ആനന്ദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവര് പിടിയിലായത്. തട്ടിപ്പിനിരയായ കൂടുതൽപേർ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്.
ഫോർട്ട് അസി. കമീഷണർ അനിൽദാസിെൻറ നേതൃത്വത്തിൽ ഫോർട്ട് എസ്.എച്ച്.ഒ ബിനു സി, എസ്.ഐമാരായ വേണുസി കെ, സുഭാഷ്, സി.പി.ഒമാരായ ബിനു, സാബു, വിനോദ്, സുജീഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.