ജോലി തട്ടിപ്പ്: ഉത്തരാഖണ്ഡ് സ്വദേശികൾ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിനിയിൽനിന്ന് പണം തട്ടിയ കേസിൽ ഉത്തരാഖണ്ഡ് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഗ്ലോബൽ പബ്ലിക് സ്കൂളിൽ അധ്യാപക ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളായ ഹരിദ്വാർ സ്വദേശി വീരേഷ് കുമാർ (34), ഡെറാഡൂൺ സ്വദേശി സുമിത്ത് കുമാർ ആര്യ (32) എന്നിവരെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
‘കരിയർ ഗ്രോത്ത്’ എന്ന സ്ഥാപനത്തിലെ എച്ച്.ആർ ദീപ്തിയാണെന്ന് സ്വയം പരിചയപ്പെടുത്തി ഉദ്യോഗാർഥിയുടെ മൊബൈൽ ഫോണിൽ വിളിച്ച് ജോലി വാഗ്ദാനം ചെയ്ത് 2.50 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. എസ്.ഐ ദിൽജിത്ത് എസ്.എസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ മണികണ്ഠൺ, വിനോദ്, സി.പി.ഒ അനു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.