ജൂനിയർ മോഡൽ വേൾഡ് ഫൈനൽ; ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളിക്കുട്ടി
text_fieldsതിരുവനന്തപുരം: ആത്മവിശ്വാസം നിറഞ്ഞ മുഖവും കൃത്യതയാർന്ന ചുവടുകളും നിറഞ്ഞ ചിരിയുമാണ് ഇഷാൻ ആന്റോ എന്ന ആറാം ക്ലാസുകാരന്റെ ഏറ്റവും വലിയ പ്രത്യേകത. അതുതന്നെയാണ് ഇഷാനെ ജൂനിയർ മോഡൽ ഇന്റർനാഷനൽ വേൾഡ് ഫൈനലിസ്റ്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ പ്രാപ്തനാക്കിയത്. ആഗസ്റ്റ് 10ന് ബാങ്കോക്കിലാണ് ഫൈനൽ. മോഡലിങ് രംഗത്തെ മിന്നും താരമാണ് ഈ 11കാരൻ.
കുട്ടിക്കാലം മുതൽ അഭിനയവും മോഡലിങ്ങും തന്നെയായിരുന്നു ഇഷ്ടമേഖല. രണ്ടാംവയസ്സിൽ ആദ്യമായി മോഡലായി. തുടർന്നിങ്ങോട്ട് നിരവധി വേദികളിൽ 24 തവണ ടൈറ്റിൽ വിന്നറായി.
ഫാഷൻ ഷോയിൽ ഒരു വേൾഡ് റെക്കോഡ് നേടണമെന്ന് ആഗ്രഹിക്കുന്ന ഇഷാന് തന്റെ റോൾ മോഡലായ മമ്മൂട്ടിക്കൊപ്പം സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹവുമുണ്ട്.
പരുത്തിപ്പാറ ചെല്ലമ്മഭവനിൽ മേഘയുടെയും വിയറ്റ്നാമിൽ എൻജിനീയറായ ആന്റോയുടെയും മകന് ഫാഷനും മോഡലിങ്ങിനും ഒപ്പം സ്പോർട്സിലും വലിയ താൽപര്യമാണ്. ഫുട്ബാളും ക്രിക്കറ്റുമാണ് കുട്ടിത്താരത്തിന്റെ ഇഷ്ടങ്ങൾ.
അതിനൊപ്പം മികച്ച ഡാൻസറും സ്വിമ്മറുമാണ്. യു.എ.ഇയിൽ നടന്ന ഇന്റർനാഷനൽ ഫാഷൽ ഐഡലിൽ താരപദവിയുള്ള അതിഥിയായും ഇഷാൻ പങ്കെടുത്തു.
അമ്മയും മുത്തച്ഛനുമാണ് തന്റെ വിജയങ്ങൾക്ക് പിന്തുണയുമായി കൂടെ നിൽക്കുന്നതെന്ന് ഇഷാൻ പറയുമ്പോൾ അമ്മ മേഘയും മുത്തച്ഛൻ വിമുക്തഭടനായ എൻ. ബേബിയും പുഞ്ചിരിയുമായി ഇഷാനൊപ്പം ചേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.