കോൺഗ്രസിന്റെ മൂലധനം കരുണാകരൻ നൽകിയ കരുത്ത് –കെ. സുധാകരൻ
text_fieldsതിരുവനന്തപുരം: തലമുറകളെ വാർത്തെടുക്കാൻ കെ. കരുണാകരൻ കാണിച്ച മനസ്സ് കേരളത്തിലെ കോൺഗ്രസിന് ഒരിക്കലും മറക്കാനാവില്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പി പറഞ്ഞു. 103ാം ജന്മവാർഷികദിനത്തിൽ ലീഡറുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷം അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒമ്പത് എം.എൽ.എമാരെക്കൊണ്ട് പ്രതിപക്ഷനിരയെ നയിച്ച് കെ. കരുണാകരൻ രാഷ്ട്രീയ പോരാട്ടങ്ങൾ നടത്തിയാണ് കോൺഗ്രസിനെ അധികാരത്തിലെത്തിച്ചത്. ആ പോരാട്ടം നൽകിയ കരുത്താണ് ഇന്നും കോൺഗ്രസിെൻറ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ. കരുണാകരൻ ഇല്ലാത്ത കോൺഗ്രസും കേരളവും എന്താണെന്ന് അനുഭവിച്ചറിയുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. തൊഴിലാളികളെയും ദലിതരെയും സ്നേഹിക്കുകയും അവർക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്ത കെ. കരുണാകരനെപ്പോലെയൊരു നേതാവിനെ വേറേ കാണാൻ കഴിയില്ലെന്ന് മുൻ പ്രതിപക്ഷ േനതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഫാഷിസ്റ്റ് ശക്തികളെ കേരളത്തിൽ തലപൊക്കാൻ അനുവദിക്കാതിരുന്നത് കെ. കരുണാകരെൻറ രാഷ്ട്രീയ ദീർഘവീക്ഷണം കൊണ്ടാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു.
കെ.പി.സി.സി വൈസ് പ്രസിഡൻറും യൂനിയൻ പ്രസിഡൻറുമായ അഡ്വ. ടി. ശരത്ചന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മുൻ പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. മുരളീധരൻ എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി, പീതാംബരക്കുറുപ്പ്, മാത്യു കുഴൽനാടൻ എം.എൽ.എ, മുൻ സ്പീക്കർ എൻ. ശക്തൻ, മുൻ മന്ത്രി വി.എസ്. ശിവകുമാർ, യൂനിയൻ ജനറൽ സെക്രട്ടറി ചാല സുധാകരൻ, കെ.പി.സി.സി നേതാക്കളായ ശൂരനാട് രാജശേഖരൻ, മൺവിള രാധാകൃഷ്ണൻ, ആർ. രതികുമാർ, മണക്കാട് സുരേഷ്, വർക്കല കഹാർ, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ, അഡ്വ. പ്രതാപചന്ദ്രൻ നായർ, ആറ്റിപ്ര അനിൽ, പ്രാണകുമാർ തുടങ്ങിയവർ പങ്കെടുത്തു.
കെ. കരുണാകരെൻറ ജന്മവാർഷിക ദിനത്തിൽ രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡറുടെ പ്രതിമയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം നിർവഹിച്ചു. ജില്ല ചെയർമാൻ അഡ്വ. സി.ആർ. പ്രാണകുമാർ അധ്യക്ഷതവഹിച്ചു.
സംസ്ഥാന കോഒാഡിനേറ്റർ മലയിൻകീഴ് വേണുഗോപാൽ, ചീഫ് കോഒാഡിനേറ്റർ അയ്യൂബ് ഖാൻ, മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറ് ആർ. ലക്ഷ്മി, കോൺഗ്രസ് മൈനോറിറ്റി ഡിപ്പാർട്മെൻറ് സംസ്ഥാന കോഒാഡിനേറ്റർ നാസർ മഞ്ചേരി, ഷിബു തത്തിയൂർ, നിയാസ് പൂജപ്പുര, സച്ചിൻ മര്യാപുരം, പുന്നക്കാട് സജു, അഡ്വ. വി.പി. വിഷ്ണു, അഡ്വ. രാജീവ്, നിതീഷ്ബാലു, വിനായക്, സി.വി.ആർ പുരം രാജശേഖരൻ നായർ, അരവിന്ദ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.