ഏപ്രിൽ ഒന്നുമുതൽ നഗരസഭകളിൽ കെ-സ്മാർട്ട് സേവനം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ നഗരസഭകളിലും ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാകുന്ന കെ-സ്മാർട്ട് പദ്ധതി ഏപ്രിൽ ഒന്നിന് ആരംഭിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. കെ സ്മാർട്ട് പദ്ധതി നടപ്പാവുന്നതോടെ സേവനങ്ങൾ തേടി ജനങ്ങൾ നഗരസഭകളിലെത്തേണ്ട ആവശ്യമില്ല. ലോകത്തെവിടെനിന്നും ഡിജിറ്റലായി അപേക്ഷകൾ സമർപ്പിക്കാനും സർട്ടിഫിക്കറ്റുകൾ സ്വീകരിക്കാനും കഴിയും.
ലൈഫ് പി.എം.എ.വൈ ഗുണഭോക്തൃ സംഗമവും ആദ്യ ഗഡു വിതരണവും ഒപ്പം എന്ന നഗരസഭയുടെ കാമ്പയിനും ഉദ്ഘാടനം ചെയ്യുകയായിരുന്നു. മന്ത്രി. അവശേഷിക്കുന്ന അഴിമതികൂടി ഇല്ലാതാക്കുന്നതിന് സർക്കാർ നടപ്പാക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമാണിത്. സേവനങ്ങൾ തേടി നിരവധി തവണ ഓഫിസുകൾ കയറിയിറങ്ങുന്ന സാഹചര്യം പൂർണമായി ഇല്ലാതാകുമെന്നും മന്ത്രി പറഞ്ഞു.
സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി മേയർ പി.കെ. രാജു, സ്ഥിരം സമിതി അധ്യക്ഷന്മാരായ എസ്. സലിം, ഡി.ആർ. അനിൽ, ആതിര. എൽ.എസ്, പി. ജമീല ശ്രീധരൻ, സിന്ധു വിജയൻ, ജിഷ ജോൺ, അഡീഷനൽ സെക്രട്ടറി സജികുമാർ വി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.