എസ്.ഡി.പി.െഎയെ പൊലീസ് സംരക്ഷിക്കുന്നത് പിണറായിയെ പേടിച്ചിട്ട് –കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: പിണറായിയെ പേടിച്ചാണ് എസ്.ഡി.പി.െഎയെ പൊലീസ് സംരക്ഷിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരള പൊലീസിന് പ്രതികളെ പിടിക്കാൻ ത്രാണിയില്ലെങ്കിൽ അത് തുറന്നുപറഞ്ഞ് സഞ്ജിത്ത് വധക്കേസ് എൻ.ഐ.എയെ ഏൽപിക്കണമെന്നും ബി.ജെ.പി നടത്തിയ സെക്രേട്ടറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സുരേന്ദ്രൻ പറഞ്ഞു.
സി.പി.എം-എസ്.ഡി.പി.െഎ കൂട്ടുക്കെട്ടിെൻറ ഉപകാര സ്മരണയാണ് സഞ്ജിത്ത് വധക്കേസിലെ പ്രതികളെ പിടികൂടാതിരിക്കാനുള്ള കാരണം. രാഷ്ട്രീയ എതിരാളികളെ കൊന്ന് സി.പി.എം നടപ്പാക്കുന്ന കാടൻ നയം എസ്.ഡി.പി.െഎയെക്കൊണ്ട് നടത്തിക്കുകയാണിപ്പോൾ. സംസ്ഥാനത്ത് സമാധാനം തകർന്നാൽ അതിെൻറ ഉത്തരവാദിത്തം സർക്കാറിനായിരിക്കും. പട്ടാപ്പകൽ നടുറോഡിൽ കൊലപാതകം നടത്തിയിട്ടും പ്രതികളെ പിടിക്കാൻ പൊലീസ് ശ്രമിക്കുന്നില്ല. കൊല നടത്തിയവരെയും ആസൂത്രണം ചെയ്തവരെയും പൊലീസിന് അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു.
ജില്ല ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, സി. കൃഷ്ണകുമാർ, പി. സുധീർ, സംസ്ഥാന ഉപാധ്യക്ഷൻ സി. ശിവൻകുട്ടി, സംസ്ഥാന സെക്രട്ടറിമാരായ കരമന ജയൻ, എസ്. സുരേഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.