യുവതിയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം
text_fieldsകല്ലമ്പലം: യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ചുകൊലപ്പെടുത്താൻ ശ്രമം. നാവായിക്കുളം വെള്ളൂർക്കോണം എസ്.ജെ. നിവാസിൽ ജാസ്മിനെയാണ് (39) കൊലപ്പെടുത്താൻ അമ്മാവനായ തമ്പി എന്ന മുഹമ്മദ് ഇസ്മയിൽ ശ്രമിച്ചത്.
വിഷം കഴിച്ച ശേഷം അക്രമിക്കാനെത്തിയ തമ്പിയും ആശുപത്രിയിൽ ചികിത്സയിലാണ്. വഴിത്തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് കല്ലമ്പലം പൊലീസ് പറഞ്ഞു. വർഷങ്ങളായി വഴിത്തർക്കത്തെ തുടർന്ന് ജാസ്മിന്റെ അമ്മയും തമ്പിയും തമ്മിൽ കേസ് നടക്കുകയാണ്.
ജാസ്മിന്റെ പിതാവ് റഷീദ് നടത്തുന്ന കടയിൽ കഴിഞ്ഞദിവസം ഉച്ചക്കാണ് സംഭവം. പിതാവ് കേസ് സംബന്ധമായി കോടതിയിൽ പോയിരുന്നു. അതിനാൽ ജാസ്മിനാണ് കടയിൽ ഉണ്ടായിരുന്നത്.
ആ സമയത്താണ് തമ്പി കുപ്പിയിൽ പെട്രോളുമായി എത്തിയത്. തുടർന്ന് കടയിലും ജാസ്മിന്റെ ദേഹത്തേക്കും പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. ദേഹത്ത് തീ പടർന്നതിനെ തുടർന്ന് കടയുടെ പുറത്തേക്ക് ഓടിയ ജാസ്മിൻ നിലത്തുകിടന്ന് ഉരുണ്ടു. ഉടൻ തന്നെ നാട്ടുകാരെത്തി തീയണച്ച ശേഷം ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.
സംഭവത്തെ തുടർന്ന് പ്രതിയെ നാട്ടുകാർ തടഞ്ഞുെവക്കുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. അവശനിലയിൽ ആയിരുന്ന പ്രതിയെയും ആശുപത്രിയിലെത്തിച്ചു. ഇവിടെ നടന്ന പരിശോധനയിലാണ് പ്രതി വിഷം കഴിച്ച വിവരം അറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.