വളർത്തുമൃഗങ്ങൾക്കുനേരെ വൈകൃതാതിക്രമം; മുഖ്യപ്രതി അറസ്റ്റിൽ
text_fieldsകല്ലമ്പലം: വളർത്തുമൃഗങ്ങൾക്കുനേരെ വൈകൃതാതിക്രമങ്ങളിൽ മുഖ്യ പ്രതി അറസ്റ്റിൽ. വർക്കല കോവൂർ ചേട്ടക്കാവ് പുത്തൻവീട്ടിൽ ശങ്കരൻ എന്ന് വിളിക്കപ്പെടുന്ന അജിത്ത് ആണ് കല്ലമ്പലം പൊലീസിന്റെ പിടിയിലായത്. കല്ലമ്പലത്ത് പുല്ലൂർമുക്കിലും സമീപമേഖലകളിലും ആണ് വൈകൃതാതിക്രമങ്ങൾ അരങ്ങേറിയത്. പുല്ലൂർമുക്ക് മുനീർ മൻസിലിൽ അബ്ദുൽ കരീം ആണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്.
വളർത്തുമൃഗങ്ങളെ ചത്തനിലയിൽ കണ്ടെത്തിയ സംഭവങ്ങൾ ഉണ്ടായിരുന്നു. ആദ്യം തെരുവുനായ്ക്കളുടെ ആക്രമണം എന്നാണ് കരുതിയിരുന്നത്. എന്നാൽ സി.സി.ടി.വി പരിശോധിച്ചപ്പോൾ അജ്ഞാത വ്യക്തി നഗ്നനായി തൊഴുത്തിലേക്ക് നടക്കുന്നത് കണ്ടെത്തി. ഇതിനെതുടർന്ന് ക്ഷീരകർഷകർ കല്ലമ്പലം പൊലീസിൽ പരാതി. എന്നാൽ എല്ലാദൃശ്യവും കാമറയിൽ കിട്ടിയിരുന്നില്ല. കൂടുതൽ കാമറ സ്ഥാപിച്ചു. ഇതിൽ കൂടുതൽ ദൃശ്യങ്ങൾ ലഭിച്ചു.
ഇതിനിടെ ഒക്ടോബർ 25ന് നാലുമാസം പ്രായമായ ആട്ടിൻകുട്ടിയെ കാണാതായി. രണ്ടുദിവസം കഴിഞ്ഞ് തൊട്ടടുത്ത സ്ഥലത്ത് ചത്തനിലയിൽ കാണപ്പെട്ടു. വിവരം കല്ലമ്പലം പൊലീസിൽ അറിയിച്ചതിനെത്തുടർന്ന് പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി ആട്ടിൻകുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്തി.
പാലോട് വെറ്ററിനറി അസിസ്റ്റൻറ് ഡയറക്ടർ ഡോ. നന്ദകുമാർ, ജില്ല വെറ്ററിനറി ഡോ. ഹരീഷ്, നാവായിക്കുളം മൃഗാശുപത്രി ഡോ. ഷമീമ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലും പോസ്റ്റ്മോർട്ടത്തിലും അതിക്രമങ്ങൾ സ്ഥിരീകരിച്ചിരുന്നു.
മൃഗങ്ങളുടെ അവയവങ്ങൾ അറുത്തുമാറ്റിയ നിലയിലും ആയിരുന്നു. കല്ലമ്പലം പൊലീസ് നടത്തിയ അന്വേഷണത്തിൽ അജിത്താണ് പ്രതി എന്ന് കണ്ടെത്തി. എന്നാൽ പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല. പ്രതിക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കിയ സുഹൃത്തുക്കളെ നേരേത്ത പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം വർക്കല എ.എസ്.പി വിജയ് ഭരത് റെഡ്ഡി, കല്ലമ്പലം ഐ.എസ്.എച്ച്.ഒ വി.കെ. വിജയരാഘവൻ, എസ്.ഐ എസ്.എസ്. ദീപു, എ.എസ്.ഐ പ്രസന്നകുമാർ, നജീബ് തുടങ്ങിയവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. നിരവധി മോഷണക്കേസുകളിൽ അജിത്ത് പ്രതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.