പുതുവത്സരാഘോഷത്തിനിടെ സംഘർഷം; യുവാവിന് പരിക്ക്
text_fieldsകല്ലമ്പലം: പുതുവത്സരാഘോഷത്തിൽ മദ്യലഹരിയിൽ ക്ഷേത്ര കോമ്പൗണ്ടിൽ അതിക്രമം; സംഘർഷത്തിൽ യുവാവിന് പരിക്കേറ്റു. മേഖലയിൽ ഹർത്താൽ ആചരിച്ചു. വടക്കോട്ടുകാവ് സ്വദേശി അതുൽദാസാണ് (24) പരിക്കേറ്റ് ചികിത്സയിലുള്ളത്. ബുധനാഴ്ച പുലർച്ച പന്ത്രണ്ടരയോടെ വടക്കോട്ടുകാവ് ക്ഷേത്രവളപ്പിലാണ് സംഭവം. പുതുവത്സരാഘോഷഭാഗമായി ക്ഷേത്രവളപ്പിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേർ ഈ സമയത്ത് ഉണ്ടായിരുന്നു. കാറിൽ എത്തിയ കോൺഗ്രസ് പ്രാദേശികനേതാവ് ഉൾപ്പെടെയുള്ള രണ്ടംഗസംഘം ക്ഷേത്രവളപ്പിലേക്ക് കാർ ഓടിച്ചുകയറ്റുകയായിരുന്നു. ചുറ്റമ്പല കോമ്പൗണ്ടിൽ നടപ്പാതയിൽ കയറിയ കാർ അമിത വേഗത്തിലായിരുന്നതിനാൽ കുട്ടികൾ ഉൾപ്പെടെ അപകടത്തിൽപെടാതെ ഓടിമാറി. തുടർന്ന് കാർ ബലിക്കല്ലിൽ ഇടിച്ചുനിന്നു. ഉടൻ പ്രദേശവാസികൾ ഇടപെട്ടെങ്കിലും കാർ യാത്രക്കാർ നാട്ടുകാരെ തെറിവിളിക്കുകയും ചോദ്യം ചെയ്ത യുവാവിനെ ചവിട്ടിവീഴ്ത്തുകയുമായിരുന്നു. ഇതോടെ നാട്ടുകാർ ഇവരെ വളഞ്ഞുവെച്ചു.
കാറിൽ ഉണ്ടായിരുന്നവർ മദ്യലഹരിയിലായിരുന്നതിനാൽ വിവരമറിയിച്ചതിനെത്തുടർന്ന് നഗരൂർ പൊലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. ജീപ്പിൽ കയറിയ രാഷ്ട്രീയനേതാവ് പൊലീസ് ജീപ്പിൽ നിന്ന് വെല്ലുവിളിക്കുകയും ഫോൺ മുഖാന്തരം കൂടുതൽ യുവാക്കളെ വിളിച്ചുവരുത്തുകയും ചെയ്തു. ആദ്യം കസ്റ്റഡിയിൽ എടുത്തവരുമായി പൊലീസ് വാഹനം അവിടെനിന്ന് പോയിക്കഴിഞ്ഞപ്പോൾ രണ്ടാമത് കാറിൽ എത്തിയ യുവാക്കൾ തദ്ദേശവാസികളെ ആക്രമിച്ചു. നേതാവിനെ ആരാണ് അടിച്ചതെന്നും പോലീസിൽ ഏൽപ്പിച്ചതെന്നും ചോദിച്ചായിരുന്നു ആക്രമണം. പൊലീസ് നോക്കിനിൽക്കെയായിരുന്നു അക്രമം. സ്ഥലത്തുണ്ടായിരുന്ന മൂന്ന് പോലീസുകാർ ഇടപെട്ടെങ്കിലും അവരെ തള്ളിമാറ്റി നാട്ടുകാരെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ സ്ഥലത്തുണ്ടായിരുന്ന അതുൽ ദാസിന് പരിക്കേൽക്കുകയായിരുന്നു. ഇദ്ദേഹത്തെ പൊലീസ് ആംബുലൻസ് വരുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആംബുലൻസ് തടഞ്ഞ് അതിനുള്ളിൽവെച്ച് വീണ്ടും ആക്രമിച്ചതിനെത്തുടർന്ന് തലക്ക് ഗുരുതര പരിക്കേറ്റു. സംഘർഷസാധ്യത കണക്കിലെടുത്ത് പൊലീസ് ക്യാമ്പിൽനിന്ന് കൂടുതൽ പൊലീസ് സംഘത്തെ സ്ഥലത്തെത്തിച്ചു. സംഭവത്തെതുടർന്ന് മേഖലയിൽ നാട്ടുകാർ പ്രഖ്യാപിച്ച ഹർത്താലിൽ കടകൾ പൂർണമായും അടഞ്ഞുകിടന്നു.
സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്ത നാസർ, സുധീർ എന്നിവരെ സ്റ്റേഷൻജാമ്യത്തിൽ വിട്ടയച്ചു. രണ്ടുപേർ നിലവിൽ പൊലീസ് കസ്റ്റഡിയിൽ ഉണ്ട്. അക്രമത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞുവരുകയാണെന്ന് പൊലീസ് പറഞ്ഞു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണം നടത്തി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.