കേരളം യുണീക് തണ്ടപ്പേർ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകും -മന്ത്രി കെ. രാജൻ
text_fieldsകല്ലമ്പലം: വസ്തുക്കളുടെ തണ്ടപ്പേർ അധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യം കേന്ദ്ര സർക്കർ അംഗീകരിച്ചതോടെ യുണീക് തണ്ടപ്പേർ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകും കേരളമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. 44 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച കുടവൂർ സ്മാർട്ട് വില്ലേജ് ഓഫിസ് മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
അഡ്വ. വി. ജോയി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ബേബി സുധ, നാവായിക്കുളം പഞ്ചായത്ത് പ്രസിഡൻറ് ബേബി രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം എ.ജെ. ജിഹാദ്, പഞ്ചായത്തംഗം റഫീഖ ബീവി, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. എസ്. സുധീർ, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി മുല്ല നല്ലൂർ ശിവദാസൻ, എൻ. സന്തോഷ് കുമാർ, ജനതാദൾ ജില്ല വൈസ് പ്രസിഡൻറ് സജീർ രാജകുമാരി, സജീർ കല്ലമ്പലം എന്നിവർ സംസാരിച്ചു.
ജില്ല കലക്ടർ നവജ്യോത് ഖോസ സ്വാഗതവും വർക്കല തഹസിൽദാർ ടി. വിനോദ് കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.