Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKallambalamchevron_rightതോട്ടയ്ക്കാട്...

തോട്ടയ്ക്കാട് ചാങ്ങാട്ട് ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

text_fields
bookmark_border
തോട്ടയ്ക്കാട് ചാങ്ങാട്ട് ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച
cancel
camera_alt

ക്ഷേ​ത്ര​ത്തി​ൽ പൊലീ​സ് നാ​യ​യും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

ക​ല്ല​മ്പ​ലം: തോ​ട്ട​യ്ക്കാ​ട് ചാ​ങ്ങാ​ട്ട് ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​ൽ വ​ൻ ക​വ​ർ​ച്ച. ക​ഴി​ഞ്ഞ ദി​വ​സം അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക്ഷേ​ത്ര​ത്തി​ലെ കി​ഴ​ക്കേ വാ​തി​ലി​ന്റെ പൂ​ട്ട് പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​ട​ന്ന​ത്. ശ്രീ​കോ​വി​ലി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ​മാ​ല, സ്വ​ർ​ണ​താ​ലി​ക​ൾ, സ്വ​ർ​ണ പൊ​ട്ടു​ക​ൾ എ​ന്നി​വ ന​ഷ്ട​മാ​യി.

നാ​ല​മ്പ​ല​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കാ​ണി​യ്ക്ക വ​ഞ്ചി​ക​ൾ ക്ഷേ​ത്ര​ത്തി​ന് പു​റ​ത്തെ​ടു​ത്ത് പൊ​ളി​ച്ച​ശേ​ഷം നോ​ട്ടു​ക​ൾ ക​വ​ർ​ന്നി​ട്ട് നാ​ണ​യ​ത്തു​ട്ടു​ക​ൾ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണ്. ക്ഷേ​ത്ര​ത്തി​ന്​ ചു​റ്റും പ​തി​നാ​റോ​ളം ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഓ​ഫി​സി​ന​ക​ത്ത്​ സ്ഥാ​പി​ച്ചി​രു​ന്ന ക്യാ​മ​റ, ക​ൺ​ട്രോ​ള​ർ, ഡി.​വി.​ആ​ർ സി​സ്റ്റം എ​ന്നി​വ മോ​ഷ്ടാ​ക്ക​ൾ ഇ​ള​ക്കി​ക്കൊ​ണ്ടു​പോ​യി. ക്ഷേ​ത്ര​ത്തി​ന്​ മു​ൻ​വ​ശ​ത്തു​ള്ള ഹൈ​മാ​സ്റ്റ് ലൈ​റ്റ് ഓ​ഫ്‌ ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു.

പൊ​ലീ​സി​ന്റെ ഭാ​ഗ​ത്തു​ള്ള പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചാ​ലേ ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്കെ​ടു​ക്കാ​ൻ ക​ഴി​യൂ​വെ​ന്ന് ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ക​ല്ല​മ്പ​ലം പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഡോ​ഗ് സ്‌​ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:templeMassive robbery
News Summary - Massive robbery at Thottakkad Changat Bhagavathy temple
Next Story