പൾസർ ബൈക്കുകൾ മോഷ്ടിച്ച് കഞ്ചാവ് കച്ചവടം; ഏഴംഗസംഘം അറസ്റ്റിൽ
text_fieldsകല്ലമ്പലം (തിരുവനന്തപുരം): പൾസർ ബൈക്കുകൾ മോഷ്ടിച്ച് കഞ്ചാവ് കച്ചവടവും മറ്റും ചെയ്യുന്ന ഏഴംഗ സംഘത്തെ കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു. ഇത്തിക്കര റോയൽ ആശുപത്രിക്ക് സമീപം ദിനേശ് മന്ദിരത്തിൽ സൂര്യദാസ് (19), ഇത്തിക്കര മുസ്ലിം പള്ളിക്ക് സമീപം കല്ലുവിള വീട്ടിൽ അഖിൽ (19), തഴുത്തല മൈലക്കാട് നോർത്ത് കൈരളി വായനശാലക്ക് സമീപം ജയേഷ് ഭവനിൽ ജിനേഷ് (21), മൈലക്കാട് നോർത്ത് ക്രിസ്ത്യൻ പള്ളിക്ക് സമീപം കാഞ്ഞിരംവിള മേലതിൽ വീട്ടിൽ അനിൽ (19), ചാത്തന്നൂർ തെങ്ങുവിള ന്യൂ പ്രിൻസ് ഡ്രൈവിങ് സ്കൂളിന് സമീപം പ്രേചിക സദനത്തിൽ ഉണ്ണി എന്ന അഖിൽ (19), ആദിച്ചനല്ലൂർ മൈലക്കാട് യാസിൻ മൻസിലിൽ യാസിൻ (18), മുഖത്തല കണ്ണനല്ലൂർ ചേരിക്കോണം ചിറ കോളനിയിൽ ജയ്സൻ (19) എന്നിവരാണ് അറസ്റ്റിലായത്.
കൊട്ടാരക്കര, നാവായിക്കുളം, പാരിപ്പള്ളി എന്നിവിടങ്ങളിൽനിന്ന് പ്രതികൾ മോഷ്ടിച്ച മൂന്ന് ബൈക്കുകൾ പൊലീസ് കണ്ടെടുത്തു. കൂടുതൽ ബൈക്കുകൾ പ്രതികൾ മോഷ്ടിച്ചതായി പൊലീസ് സംശയിക്കുന്നു. നിരവധി പോക്സോ, കഞ്ചാവ്, കൊലപാതകശ്രമം ഉൾപ്പെടെ കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.
വർക്കല ഡിവൈ.എസ്.പി ബാബുക്കുട്ടെൻറ നിർദേശാനുസരണം കല്ലമ്പലം എച്ച്.എസ്.ഒ മനുരാജ്, പ്രിൻസിപ്പൽ എസ്.ഐ രഞ്ജു, എസ്.ഐമാരായ ജയൻ, സുനിൽകുമാർ, എ.എസ്.ഐമാരായ മഹേഷ്, സുരേഷ്, എസ്.സി.പി.ഒ മാരായ അനിൽകുമാർ, ഷാൻ, അജിത്ത്, സൂരജ്, വിനോദ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതി റിമാൻഡ് ചെയ്ത പ്രതികളെ കോവിഡ്/ വൈദ്യപരിശോധനകൾക്ക് വിധേയമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.