Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKallambalamchevron_rightഇരുചക്ര വാഹനത്തിൽ...

ഇരുചക്ര വാഹനത്തിൽ നിന്ന് പട്ടാപ്പകൽ പണം കവർന്നു

text_fields
bookmark_border
ഇരുചക്ര വാഹനത്തിൽ നിന്ന് പട്ടാപ്പകൽ പണം കവർന്നു
cancel

ക​ല്ല​മ്പ​ലം: ന​ഗ​ര​മ​ധ്യ​ത്തി​ൽ പാ​ർ​ക്ക് ചെ​യ്ത സ്കൂ​ട്ട​റി​ന്റെ സീ​റ്റി​ന് അ​ടി​യി​ൽ സൂ​ക്ഷി​ച്ച 170000 രൂ​പ ക​വ​ർ​ന്നു. നാ​വാ​യി​ക്കു​ളം ഞാ​റ​യി​ൽ​ക്കോ​ണം ദാ​റു​ൽ ദു​ആ​യി​ൽ നാ​സി​മു​ദീ​ന്റെ പ​ണം ആ​ണ് മൂ​ന്നം​ഗ സം​ഘം ചേ​ർ​ന്ന് ക​വ​ർ​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ ക​ല്ല​മ്പ​ലം ജ​ങ്ഷ​നി​ൽ കൊ​ല്ലം റോ​ഡി​ലാ​ണ് സം​ഭ​വം.

നാ​വാ​യി​ക്കു​ളം ര​ജി​സ്റ്റ​ർ ഓ​ഫി​സി​ൽ നി​ന്ന് വ​സ്തു ഇ​ട​പാ​ട് ന​ട​ത്തി​യ ശേ​ഷം പ​ണ​വു​മാ​യി ക​ല്ല​മ്പ​ല​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു. വാ​ഹ​നം ലോ​ക്ക് ചെ​യ്ത് പാ​ർ​ക്ക് ചെ​യ്ത ശേ​ഷം അ​ടു​ത്തു​ള​ള മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ മ​രു​ന്ന് വാ​ങ്ങാ​നാ​യി പോ​യി. തി​രി​കെ വ​രു​മ്പോ​ൾ പ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി. സ​മീ​പ​ത്തെ സി.​സി ടി.​വി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മൂ​ന്നം​ഗ സം​ഘം ചേ​ർ​ന്ന് വി​ദ​ഗ്ധ​മാ​യി സീ​റ്റ് തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തു​ന്ന ദൃ​ശ്യം ക​ണ്ട​ത്. ഉ​ട​ൻ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ദേ​ശീ​യ പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ര​യാ​യി ക​ട​ന്നു പോ​കു​മ്പോ​ഴാ​ണ് പാ​ത​യോ​ര​ത്ത് പാ​ർ​ക്ക് ചെ​യ്ത വാ​ഹ​ന​ത്തി​ൽ ക​വ​ർ​ച്ച ന​ട​ന്ന​ത്. നാ​ലു​വ​ശ​ത്തും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​മു​ണ്ട്. ക​വ​ർ​ച്ച ന​ട​ക്കു​മ്പോ​ഴും ആ​ൾ​ക്കാ​ർ സ്കൂ​ട്ട​റി​ന് അ​രു​കി​ൽ കൂ​ടി പോ​കു​ന്നു​ണ്ട്. മോ​ഷ്ടാ​ക്ക​ൾ നാ​സി​മു​ദീ​നെ പി​ന്തു​ട​ർ​ന്ന് എ​ത്തി​യ​താ​ണെ​ന്ന് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MoneyRobberyCity
News Summary - Robbery-Money-City
Next Story