കിടപ്പാടം പണയപ്പെടുത്തി ചികിത്സ തേടി; വൃദ്ധ ദമ്പതികൾ ജപ്തി ഭീഷണിയിൽ
text_fieldsകല്ലമ്പലം: ഭൂപണയ ബാങ്കിൽ കിടപ്പാടം പണയപ്പെടുത്തി ചികിത്സ തേടിയ രോഗികളായ വൃദ്ധദമ്പതികൾ ജപ്തി ഭീഷണിയിൽ. കരവാരം പഞ്ചായത്തിലെ ആറാം വാർഡിൽ ആണ്ടിക്കോണം വട്ടക്കൈത എസ്.എസ് ഹൗസിൽ അബ്ദുൽ റഷീദ് (70), ഭാര്യ അനീസാബീവി (57) എന്നിവരാണ് കടക്കെണിയിലായത്.
അബ്ദുൽ റഷീദ് ഒന്നരവർഷമായി ഹൃദയസംബന്ധമായ രോഗത്തിന് ചികിത്സയിലാണ്. പ്രമേഹം, അൾസർ, യൂട്രസിൽ മുഴ തുടങ്ങിയ കടുത്ത രോഗങ്ങൾ അനീസാബീവിയെയും അലട്ടുന്നുണ്ട്. ഓപറേഷന് ഡോക്ടർ നിർദേശിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകാരണം നടത്താനായില്ല.
അബ്ദുൽ റഷീദ് എട്ടുമാസത്തോളമായി ചികിത്സയിലാണ്. ഇതിനിടയിൽ ഒരുപാട് ഓപറേഷനുകൾ കഴിഞ്ഞു. 10 സെൻറ് ഭൂമിയിൽ ഷീറ്റിട്ട കൂരയിലാണ് ഇവർ താമസിക്കുന്നത്. ചികിത്സാചെലവിനായി ഇത് പണയം െവച്ചാണ് 5 ലക്ഷം രൂപ ലോണെടുത്തത്. പലിശയടക്കം ഇപ്പോൾ എട്ടുലക്ഷത്തിനുമേൽ അടക്കണം. നിത്യവൃത്തിക്കായി കഷ്ടപ്പെടുന്ന ഇവരെ നാട്ടുകാരാണ് ഒരു പരിധിവരെ സഹായിക്കുന്നത്.
വിവാഹം കഴിച്ച് കുടുംബമായി കഴിയുന്ന ഇവരുടെ രണ്ട് ആൺമക്കൾക്ക് വൃദ്ധരായ മാതാപിതാക്കളെ നോക്കാനുള്ള ശേഷിയില്ല. കടം വാങ്ങിയും മറ്റും ഇത്രയും നാൾ ചികിത്സ മുന്നോട്ടുപോയെങ്കിലും ഇനിയെന്തുചെയ്യണമെന്നറിയാതെ ജീവിതത്തിനു മുന്നിൽ പകച്ചുനിൽക്കുകയാണ് ഈ വൃദ്ധ ദമ്പതികൾ.
പ്രതീക്ഷ കൈവിടാതെ ഇവർ സുമനസ്സുകളുടെ സഹായം തേടുകയാണ്. അനീസാബീവിയുടെ പേരിൽ മണമ്പൂർ ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.അനീസാബീവി, അക്കൗണ്ട് നമ്പർ: 10930100210216, ഐ.എഫ്.എസ്.സി കോഡ്: FDRL 0001093, ഫോൺ: 8129757748.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.