കല്ലമ്പലത്ത് 80 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു
text_fieldsകല്ലമ്പലത്ത്നിന്ന് പിടിച്ചെടുത്ത പഴകിയ മത്സ്യം
കല്ലമ്പലം: കല്ലമ്പലം മാർക്കറ്റിൽനിന്ന് പഴകിയ മത്സ്യം പിടിച്ചെടുത്തു. ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ റെയ്ഡിൽ 80 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. പഴകിയ മത്സ്യം വിൽക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. മൊബൈൽ ടെസ്റ്റിങ് ലാബ് വരുത്തിയശേഷമാണ് റെയ്ഡ് നടത്തിയത്.
എല്ലാ മത്സ്യക്കച്ചവടക്കാരിൽനിന്നും സാമ്പിൾ ശേഖരിച്ചു. ചൂര, കൊഴിയാള ഇനത്തിലെ മത്സ്യമാണ് കൂടുതലും. ഇവ ഭക്ഷ്യസുരക്ഷ വിഭാഗം തന്നെ നശിപ്പിച്ചു. ഭക്ഷ്യ സുരക്ഷ വിഭാഗം വർക്കല ഓഫീസർ ഡോ. പ്രവീൺ പരിശോധനക്ക് നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.