Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKallambalamchevron_rightഡ്രൈവർ ഉറങ്ങി, കാർ...

ഡ്രൈവർ ഉറങ്ങി, കാർ വീട്ടിലേക്ക് ഇടിച്ചുകയറി

text_fields
bookmark_border
car accident
cancel
camera_alt

ക​ല്ല​മ്പ​ലം ഞെ​ക്കാ​ട് കാ​ർ വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ നി​ല​യി​ൽ

ക​ല്ല​മ്പ​ലം: ഡ്രൈ​വ​ർ ഉ​റ​ങ്ങി, കാ​ർ വീ​ടി​നു​ള്ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. ഞെ​ക്കാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​മാ​ണ് നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ർ വീ​ട്ടി​നു​ള്ളി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ​ത്. ഉ​റ​ങ്ങി​ക്കി​ട​ന്ന വീ​ട്ടു​കാ​രി​ൽ ഒ​രാ​ൾ നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഞെ​ക്കാ​ട് വാ​സു​ദേ​വ​വി​ലാ​സ​ത്തി​ൽ സു​മ​തി​യു​ടെ വീ​ട്ടി​ലാ​ണ് അ​പ​ക​ടം. മ​ക​ൾ ബി​ന്ദു​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​റ്റ് കു​ഴ​പ്പ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ തി​രി​കെ വി​ട്ടു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച 2.30നാ​യി​രു​ന്നു സം​ഭ​വം. വ​ർ​ക്ക​ല​ഭാ​ഗ​ത്തു​നി​ന്ന് ക​ല്ല​മ്പ​ലം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റാ​ണ് നി​യ​ന്ത്ര​ണം തെ​റ്റി വ​ല​തു​വ​ശ​ത്തെ വീ​ടി​നു​ള്ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത്. പ​ഴ​ക്ക​മു​ള്ള ഓ​ടി​ട്ട ഇ​രു​നി​ല വീ​ടി​ന്റെ ഒ​രു ഭാ​ഗം കാ​ർ ഇ​ടി​ച്ചു​ത​ക​ർ​ത്തു.

ആ ​ഭാ​ഗ​ത്താ​യി​രു​ന്നു സു​മ​തി​യും മ​ക​ൾ ബി​ന്ദു​വും ഉ​റ​ങ്ങി​യി​രു​ന്ന​ത്. ഇ​ടി​യെ തു​ട​ർ​ന്നു​ണ്ടാ​യ വ​ൻ ശ​ബ്ദം കേ​ട്ട് ഇ​വ​ർ ഞെ​ട്ടി എ​ഴു​ന്നേ​റ്റെ​ങ്കി​ലും ബി​ന്ദു​വി​ന്റെ പു​റ​ത്തു കൂ​ടി ക​ട്ട​ക​ൾ വീ​ണാ​ണ് പ​രി​ക്കേ​റ്റ​ത്. ഉ​ട​ൻ ത​ന്നെ കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഇ​റ​ങ്ങി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​യി. ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​താ​ണ് അ​പ​ക​ട​കാ​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thiruvananthapuram NewsCar Accident
News Summary - The driver fell asleep and the car crashed into the house
Next Story