പൊലീസിന്‍റെ മൂക്കിന് താഴെ മോഷണവും മോഷണ ശ്രമവും; ഭീതിയിൽ നാട്ടുകാർ
text_fieldsകല്ലമ്പലം: കല്ലമ്പലം മേഖലയിൽ മോഷണവും മോഷണ ശ്രമവും വ്യാപകം. ബുധാനാഴ്ച രാത്രിയിലാണ് മോഷണശ്രമം നടന്നത്. രാത്രി കർഫ്യൂ ആയിരുന്നിട്ടും മോഷണം നടന്നതിൽ നാട്ടുകാർ പരിഭ്രാന്തിയിലാണ്.
ദേശീയപാതയിൽ പൊലീസിന്‍റെ മൂക്കിന് താഴെ ആഴാംകോണം ജംഗ്ഷനിലെ ഫ്രൂട്ട് കടയിലാണ് മോക്ഷണം നടന്നത്. കട കുത്തി തുറന്ന് അകത്തു കടന്ന മോഷ്ടാക്കൾ 3800 രൂപ അപഹരിക്കുകയും കടയിൽ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. മേലാറ്റിങ്ങൽ ചാരുവിള വീട്ടിൽ സുനിലിന്‍റെ ഉടമസ്ഥതയിലുള്ള കടയിലാണ് മോഷണശ്രമം നടന്നത്.
ഇതേ ദിവസം മറ്റു രണ്ടു സ്ഥലത്തും മോഷണ ശ്രമം നടന്നു. ആഴാംകോണം മണമ്പൂർ റോഡിൽ ഗ്രന്ഥ ശാലയ്ക്ക് സമീപം മണമ്പൂർ ജെ എസ് നിവാസിൽ ശശിധരന്റെ ഉടമസ്ഥതയിലുള്ള രമാ സ്റ്റോറിലാണ് മോഷണ ശ്രമം നടന്നത്. മുൻ വശത്തെ ഡോറിന്‍റെ പൂട്ടുകൾ പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ ഉള്ളിൾ പ്രവേശിക്കാൻ മറ്റൊരു ഷട്ടറും തുറക്കേണ്ടാതിനാൽ നാശനഷ്ടങ്ങൾ വരുത്തി മോഷണ ശ്രമം ഉപേക്ഷിച്ചു. സി സി ടി വി ദൃശ്യങ്ങളിൽ പതിഞ്ഞ മോഷ്ടാക്കളുടെ ചിത്രം കടയുടമ പൊലീസിന് കൈമാറി. ഇരുവരും കല്ലമ്പലം പൊലീസിൽ പരാതി നൽകി.
മണമ്പൂർ ഗവ എൽ പി എസിലും മോഷണ ശ്രമം നടന്നു. കതക് പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ നാശനഷ്ടങ്ങളൾ വരുത്തിയെങ്കിലും ഒന്നും കവർന്നില്ല.
വാർഡ് മെമ്പർ നിമ്മി അനിരുദ്ധൻ പൊലീസിൽ പരാതി നൽകി. ഒരാഴ്ച മുമ്പാണ് നാവായിക്കുളം ഡീസന്റ്മുക്ക് നഹാസ് മൻസിലിൽ സൈനുലാബ്ദീന്‍റെ വീട്ടിൽ നിന്നും 110 റബർ ഷീറ്റുകൾ മോഷണം പോയത്. സി സി ടി വി യിൽ മോഷ്ടാക്കളുടെ വാഹനവും മറ്റും അവ്യക്തമായി പതിഞ്ഞെങ്കിലും പൊലീസിന് ഒരു തുമ്പും ലഭിച്ചില്ല. രണ്ടാഴ്ച മുമ്പ് ഡീസന്റ്മുക്ക് പാറച്ചേരിക്ക് സമീപം അബ്ദുൽ ലത്തീഫിന്‍റെ വീട്ടിൽ നിന്നും വിലകൂടിയ വാച്ചും പണവും സ്വർണവും മോഷണം പോയിട്ടും അന്വേഷണം എങ്ങുമെത്തിയില്ല.
കല്ലമ്പലം പൊലീസ് സ്റ്റേഷൻ പരിധിയിൽ അടിക്കടി ഉണ്ടായ മോഷണ പരമ്പരയിൽ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംയുക്തമായി അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. അതേസമയം, പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.