കണിയാപുരത്തെ ഗുണ്ടാ ആക്രമണം: നാലുപേർ അറസ്റ്റിൽ
text_fieldsകണിയാപുരം പായ്ച്ചിറയിൽ നടന്ന അക്രമ സംഭവത്തിൽ അറസ്റ്റിലായ പ്രതികൾ
മംഗലപുരം: കണിയാപുരം പായ്ച്ചിറയിൽ കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവത്തിലെ പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തു. കണിയാപുരം കുന്നിനകം സ്വദേശി വിഷ്ണു (27), പായ്ച്ചിറ പണയിൽ വീട്ടിൽ നിതിൻ (25), പായ്ച്ചിറ പാണ്ടിവിള വീട്ടിൽ അജീഷ് (26), പായ്ചിറ തളിയിൽ വീട്ടിൽ അനസ് (25) എന്നിവരാണ് പൊലീസ് പിടിയിലായത്.
ഞായറാഴ്ച രാത്രി 11നാണ് മദ്യപസംഘത്തിെൻറ അഴിഞ്ഞാട്ടം. ആക്രമണത്തിൽ പായ്ച്ചിറ സ്വദേശികളായ ജനി, പ്രണവ്, വിഷ്ണു എന്നിവർക്ക് മർദനമേൽക്കുകയും മൂന്ന് വീടുകൾ അടിച്ചുതകർക്കുകയും ചെയ്തു. ആക്രമണത്തിൽ ജനിയുടെ തലയ്ക്ക് കമ്പിവടി കൊണ്ട് മുറിവേൽക്കുകയും ചെയ്തു. വീടിെൻറ ജനൽ ചില്ലുകൾ മുഴുവൻ അടിച്ചുതകർക്കുകയും വാതിൽ വെട്ടുകത്തി കൊണ്ട് വെട്ടിപ്പൊളിക്കുകയും ചെയ്തു.
പരിക്കുപറ്റിയ യുവാക്കൾ പൊലീസ് സ്റ്റേഷനിലേക്കും ആശുപത്രിയിലും പോയ സമയത്താണ് വീടുകൾക്കുനേരെ അക്രമം നടത്തിയത്. കേസിൽ ഇനി പിടിയിലാകാനുള്ളത് കണിയാപുരം സ്വദേശി ശബരിയാണെന്നും ഇയാൾ ഉടൻ വലയിലാകുമെന്നും മംഗലപുരം പൊലീസ് പറഞ്ഞു. പ്രതികൾക്കെ തിരെ വധശ്രമം, വീടുകയറി അക്രമണം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.