Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകരുനാഗപ്പള്ളി, കുണ്ടറ...

കരുനാഗപ്പള്ളി, കുണ്ടറ തോൽവി പരിശോധിക്കണം –സി.പി.​െഎ

text_fields
bookmark_border
cpi
cancel

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​രു​നാ​ഗ​പ്പ​ള്ളി, കു​ണ്ട​റ മ​ണ്ഡ​ല​ങ്ങ​ളി​​ലെ എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തോ​ൽ​വി​യി​ൽ പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന്​ സി.​പി.​െ​എ സം​സ്ഥാ​ന നി​ർ​വാ​ഹ​ക​സ​മി​തി. കൊ​ല്ലം ജി​ല്ല​യി​ൽ ഇ​ട​തു​പ​ക്ഷ സ്വാ​ധീ​ന​ത്തി​ൽ കു​റ​വ്​ സം​ഭ​വി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന്​ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു.

ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ സി.​പി.​െ​എ സ്ഥാ​നാ​ർ​ഥി വി​ജ​യി​ക്കേ​ണ്ട​താ​യി​രു​ന്നു. ജി​ല്ല ക​മ്മി​റ്റി​യു​ടെ അ​ന്വേ​ഷ​ണ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട്​ അ​ടു​ത്ത സം​സ്ഥാ​ന കൗ​ൺ​സി​ൽ പ​രി​ഗ​ണി​ച്ചേ​ക്കും. കു​ണ്ട​റ​യി​ൽ സി.​പി.​എം സ്ഥാ​നാ​ർ​ഥി​യു​ടെ തോ​ൽ​വി​യും പ​രി​ശോ​ധി​ക്ക​ണം. സി.​പി.​എ​മ്മി​നു​ള്ളി​ൽ​ത​ന്നെ സ്ഥാ​നാ​ർ​ഥി​െ​ക്ക​തി​രെ എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്നു. സ്ഥാ​നാ​ർ​ഥി​ക്ക്​ ത​ല​ക്ക​ന​മു​ണ്ടെ​ന്ന പ്ര​ചാ​ര​ണ​വു​മു​ണ്ടാ​യെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. ച​ട​യ​മം​ഗ​ല​ത്ത്​ ജെ. ​ചി​ഞ്ചു​റാ​ണി​യെ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ക്കും മു​മ്പ്​​ സം​സ്ഥാ​ന​നേ​തൃ​ത്വം കാ​ര്യം ധ​രി​പ്പി​ച്ച​ശേ​ഷ​മാ​ണ്​ മു​സ്​​ത​ഫ സ​മാ​ന്ത​ര ക​ൺ​വെ​ൻ​ഷ​ൻ വി​ളി​ച്ച​തെ​ന്നും വി​ല​യി​രു​ത്തി. അ​ച്ച​ട​ക്ക​ന​ട​പ​ടി​ക്ക്​ വ​ി​ധേ​യ​മാ​യ മു​സ്​​ത​ഫ​യു​ടെ ഘ​ട​കം കൊ​ല്ലം ജി​ല്ല​നേ​തൃ​ത്വം തീ​രു​മാ​നി​ക്കും.

ബി.​ജെ.​പി​യു​ടെ പ്ര​വ​ർ​ത്ത​നം ഗൗ​ര​വ​മാ​യി എ​ടു​ക്ക​ണ​മെ​ന്നാ​ണ്​ നി​ർ​വാ​ഹ​ക​സ​മി​തി​യു​ടെ വി​ല​യി​രു​ത്ത​ൽ. വ്യാ​പ​ക​മാ​യി ബി.​ജെ.​പി വോ​ട്ടു​ക​ൾ യു.​ഡി.​എ​ഫി​ന്​ ല​ഭി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ ക​രു​നാ​ഗ​പ്പ​ള്ളി അ​ട​ക്കം മ​ണ്ഡ​ല​ങ്ങ​ളി​ൽ യു.​ഡി.​എ​ഫി​ന്​ ബി.​ജെ.​പി വോ​ട്ട്​ ല​ഭി​ച്ചു. കോ​ൺ​ഗ്ര​സു​കാ​ർ ബി.​ജെ.​പി​യു​മാ​യി ധാ​ര​ണ​ക്ക്​ മു​തി​രു​ക എ​ന്ന നി​ല തു​ട​ർ​ന്നാ​ൽ അ​പ​ക​ട​ക​ര​മാ​ണ്. സ​ർ​ക്കാ​റി​െൻറ പ്ര​വ​ർ​ത്ത​നം കു​റ​ച്ചു​കൂ​ടി കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്​ പ​രി​ശോ​ധി​ക്കാ​നും ധാ​ര​ണ​യാ​യി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpiKundaraKarunagapally
News Summary - Karunagapally, Kundara defeat should be examined - CPI
Next Story