വിതരണം ചെയ്യാത്ത 306 ആധാർ കാർഡുകൾ ആക്രിക്കടയിൽ
text_fieldsകാട്ടാക്കട: കാട്ടാക്കടയിലെ ആക്രിക്കടയിലെത്തിയ പഴയ പേപ്പര്‍ കെട്ടുകള്ക്കിടയില്നിന്ന് വിതരണം ചെയ്യാത്ത 360 ആധാർ കാർഡുകളും ഇൻഷുറൻസ് കമ്പനി, ബാങ്ക്, ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയ മറ്റ് തപാൽ ഉരുപ്പടികളും കണ്ടെത്തി. കാട്ടാക്കട-തിരുവനന്തപുരം റോഡിലെ സദാശിവെൻറ ആക്രിക്കടയിലാണ് കരകുളം പോസ്േറ്റാഫിസ് പരിധിയിലെ കാച്ചാണി പ്രദേശങ്ങളിലെ വിലാസങ്ങളിലെ തപാലുകൾ കണ്ടെത്തിയത്.
2015 മുതൽ 2019 വരെ ഡെലിവറി തപാൽ സീൽ ചെയ്ത കത്തുകളാണ് ഇവയിൽ കൂടുതൽ. കാട്ടാക്കടയിലെ ഓട്ടോ ഡ്രൈവറാണ് അമ്പത് കിലോയോളം വരുന്ന പഴയ പേപ്പർ രണ്ട് ദിവസം മുമ്പാണ് ആക്രിക്കടയിൽ എത്തിച്ചത്.
ആക്രിക്കടയിലെ ജീവനക്കാരനായ തമിഴ്നാട് സ്വദേശിയായ അൻപ് പേപ്പറുകൾ തരംതിരിക്കവേ ഇവ കടയിലെത്തിയ കാട്ടാക്കട 'മാധ്യമം' ഏജൻറ് സുകുമാരൻ നായരുടെ ശ്രദ്ധയിൽപെട്ടു. ആധാറിെൻറ പ്രാധാന്യം അൻപിനോട് പറയുകയും വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് കാട്ടാക്കട പൊലീസ് ഇൻസ്പെക്ടർ ഡി. ബിജുകുമാർ സ്ഥലത്തെത്തി വിതരണം ചെയ്യാത്ത ആധാർ കാർഡുകളും തപാലുകളും പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ആക്രിക്കടയിലെ ജീവനക്കാരനായ അൻപിൽനിന്ന് കാട്ടാക്കട പൊലീസ് മൊഴിയെടുത്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കരകുളം പോസ്േറ്റാഫിസിൽ ജോലിചെയ്യുന്ന കഞ്ചിയൂര്‍കോണം സ്വദേശിയായ താൽക്കാലിക ജീവനക്കാരിക്ക് വിതരണം ചെയ്യാൻ ഏൽപിച്ചതാണ് ഇവയെന്ന് കണ്ടെത്തിയതായി കാട്ടാക്കട പൊലീസ് ഇൻസ്പെക്ടർ ഡി. ബിജുകുമാർ പറഞ്ഞു. സ്വമേധയാ കേസെടുത്തതായും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.