എ.ഐ കാമറയുടെ കേബിളുകള്‍ മുറിച്ചുമാറ്റി; ആഴ്ചകള്‍ പിന്നിട്ടിട്ടും നടപടിയില്ല
text_fieldsകാട്ടാക്കട: റോഡിലെ നിയമലംഘനം കണ്ടെത്തുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് കാട്ടാക്കട പ്രദേശത്ത് സ്ഥാപിച്ച എ.ഐ കാമറയുടെ കേബിളുകള്‍ മുറിച്ചുമാറ്റി ആഴ്ചകള്‍ പിന്നിട്ടിട്ടും നടപടിയില്ല. കാട്ടാക്കട-തിരുവനന്തപുരം റോഡില്‍ മെഡിസിറ്റി ആശുപത്രിക്കടുത്തും നെയ്യാര്‍ഡാം റോഡിലെ സര്‍ക്കാര്‍ ആശുപത്രിക്കടുത്തും കോട്ടൂര്‍ റോഡിലെ പൂവച്ചല്‍ ജങ്ഷനുസമീപവുമുള്ള എ.ഐ കാമറയുടെ കേബിളുകളാണ് ആഴ്ചകള്‍ക്ക് മുമ്പ് അജ്ഞാതസംഘം മുറിച്ചുമാറ്റിയത്.
ദിവസവും നൂറുകണക്കിന് റോഡിലെ നിയമലംഘനങ്ങള്‍ കണ്ടെത്തി പിഴ ചുമത്തുന്നതിനിടെയാണ് മൂന്നിടങ്ങളിലെ എ.ഐ കാമറയുടെ കേബിളുകള്‍ മുറിച്ചുമാറ്റിയത്. കിള്ളിയിലെ എ.ഐ കാമറ സെക്യൂരിറ്റി തൊഴിലാളിക്ക് 310 തവണയാണ് പിഴചുമത്തിയത്. കിള്ളി എട്ടിരുത്തിയിലെ ബേക്കറിയിലെ സെക്യൂരിറ്റി ജീവനക്കാരന് കാട്ടാക്കട കിള്ളി സ്വദേശി അഗസ്റ്റിൻ ഓടിച്ച ബൈക്ക് 310 തവണ നിയമലംഘനം നടത്തിയതായി കണ്ടെത്തിയാണ് ഒന്നരലക്ഷത്തോളം രൂപ പിഴയിട്ടിരിക്കുന്നത്.
കാമറയുടെ പ്രവര്‍ത്തനം നിലച്ചതോടെ റോഡിലെ നിയമലംഘകരുടെ എണ്ണവും കൂടി. സീറ്റ് ബെല്‍റ്റിടാതെയും ഹെല്‍മറ്റ് ധരിക്കാതെയും റോഡിലൂടെ വാഹനങ്ങള്‍ ഓടിക്കുന്നതിനുപുറമെ ഫോണില്‍ സംസാരിച്ചും ഡ്രൈവിങ് നടത്തുന്നവരും കൂടിവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.