യാത്രക്കാരെ കെ.എസ്.ആർ.ടി.സി ബുദ്ധിമുട്ടിക്കുന്നതായി പരാതി
text_fieldsകാട്ടാക്കട: കാട്ടാക്കടനിന്ന് തലസ്ഥാനത്തേക്കുള്ള ബസ് യാത്രക്കാരെ കെ.എസ്.ആർ.ടി.സി ബുദ്ധിമുട്ടിക്കുന്നതായി പരാതി.രാവിലെ കാട്ടാക്കട ഡിപ്പോയിൽ നിന്നും പോകുന്ന ബസുകൾ തിരിച്ചുവന്നാലേ അടുത്ത സർവിസ് ഉണ്ടാകൂ എന്നതും തമ്പാനൂരിൽ എത്തിയാൽ തിരിച്ച് യാത്രക്കാർ നിറയാതെ ബസുകൾ തിരിക്കില്ല എന്ന നിബന്ധനയുമാണ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്.
കോവിഡ് നിയന്ത്രങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോൾ തമ്പാനൂരേക്ക് നാമമാത്ര സർവിസുകളാണുള്ളത്. രാവിലെ കാട്ടാക്കട നിന്നും പോകുന്ന ബസുകൾ യാത്രക്കാരെ പ്രതീക്ഷിച്ച് ഒന്നര മണിക്കൂർ വരെ തമ്പാനൂരിൽ കാത്തുകിടക്കുന്നുണ്ട് എന്ന് യാത്രക്കാർ പറയുന്നു.
ഈസമയംകൊണ്ട് കാട്ടാക്കടയിൽ തിരുവനന്തപുരത്തേക്കുള്ള യാത്രക്കാരുടെ എണ്ണം വർധിക്കും. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇത്രയും യാത്രക്കാരെ ഒരു ബസിൽ കയറ്റാനുമാവില്ല. വീണ്ടും അടുത്ത ബസിനായി യാത്രക്കാർ മണിക്കൂറുകൾ കാത്തുനിൽക്കേണ്ട സ്ഥിതിയാണ്.പോകുന്ന ബസുകൾ തിരിച്ചുവരാൻ താമസിക്കുന്നത് ഓഫിസുകളിലേക്കും മറ്റുമുള്ള യാത്രക്കാരെ വലയ്ക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.