സി.പി.എം പ്രതിഷേധം; വിതരണത്തിനെത്തിച്ച 153 തയ്യല്‍ മെഷീനുകള്‍ തിരികെ കൊണ്ടുപോയി
text_fieldsകാട്ടാക്കട: മാറനല്ലൂരില്‍ ബി.ജെ.പിയുടെ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ സാസ്കാരിക നിലയത്തില്‍ എത്തിച്ച തയ്യല്‍ മെഷീനുകള്‍ സി.പി.എം പ്രതിഷേധത്തെതുടര്‍ന്ന് കൊണ്ടുവന്ന വാഹനത്തില്‍തന്നെ തിരിച്ചയച്ചു.
ബുധനാഴ്ച രാവിലെ എട്ടോടുകൂടിയാണ് മാറനല്ലൂര്‍ പഞ്ചായത്തംഗം എന്‍. ഷിബുവിന്റെ നേതൃത്വത്തില്‍ 153 തയ്യല്‍ മെഷീനുകള്‍ എത്തിച്ചത്. ഇതറിഞ്ഞ് സി.പി.എം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
ഇതിനിടെ തയ്യല്‍ മെഷീനുകള്‍ തിരികെ കൊണ്ടുപോകാൻ ശ്രമം തുടങ്ങിയതോടെ പ്രതിഷേധം അവസാനിപ്പിച്ചു. തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയും പഞ്ചായത്തിന്റെ അനുമതിയില്ലാതെ സാസ്കാരിക നിലയിത്തില്സൂക്ഷിക്കാന് പാടില്ലെന്നും പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നത് കാരണം തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്യാന്‍ പാടില്ലെന്നും അറിയിച്ചു.
ഇതിനിടെതന്നെ സി.പി.എം നേതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇറക്കിവെച്ച തയ്യല്‍ മെഷീനുകള്‍ കൊണ്ടു വന്ന വാഹനത്തില്‍ തന്നെ തിരിച്ച് കയറ്റിക്കൊണ്ടുപോയി. മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ നിർധന സ്ത്രീകള്‍ക്ക് സബ്സിഡി നിരക്കില്‍ വിതരണം ചെയ്യാനാണ് തയ്യല്‍ മെഷീനുകള്‍ എത്തിച്ചതെന്നാണ് പഞ്ചായത്തംഗം ഷിബു പറഞ്ഞത്. നാഷനല്‍ എന്‍.ജി.ഒ കോണ്‍ഫഡറേഷന്‍ സംഘടന വഴിയാണ് തയ്യല്‍ മെഷീന് തരണം നടത്തുന്നത്.
കൊല്ലം ജില്ലയിലും ഇത്തരത്തില്‍ വിതരണം നടന്നിട്ടുണ്ടെന്നും, വനിതകള്‍ക്ക് സ്കൂട്ടര്‍, വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ് എന്നിവയുടെ വിതരണവും നടന്നിട്ടുണ്ടെന്നും പഞ്ചായത്തംഗം പറഞ്ഞു.
തയ്യല്‍ മെഷീന്റെ പകുതി വില മാത്രം ഈടാക്കിയാണ് ഇവര്‍ക്ക് ഇത് നല്‍കുന്നത്. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതുകാരണം തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇതു വിതരണം ചെയ്യുമെന്നും ഷിബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.