ദിശാബോര്‍ഡുകൾ സ്ഥലം മാറ്റി സ്ഥാപിച്ചു; ആശയക്കുഴപ്പം
text_fieldsകാട്ടാക്കട: റോഡില്‍ സ്ഥാപിച്ചിരുന്ന ദിശാബോര്‍ഡ് സ്ഥലം മാറ്റി സ്ഥാപിച്ചിരിക്കുന്നത് യാത്രക്കാരില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു. കാട്ടാക്കട-ബാലരാമപുരം റോഡില്‍ തൂങ്ങാംപാറ ജങ്ഷനിലാണ് പെരുങ്കടവിള, പുന്നാവൂര്‍, മേലാരിയോട് എന്നീ സ്ഥലങ്ങളിലേക്ക് പോകുന്നതിനുവേണ്ടിയുള്ള ദിശാബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ ഈ ബോര്‍ഡ് മാറനല്ലൂര്‍ ജങ്ഷനിലാണ് സ്ഥാപിക്കേണ്ടിയിരുന്നത്. മാറനല്ലൂര്‍ ജങ്ഷനില്‍ നിന്നാണ് പെരുങ്കടവിള, പുന്നാവൂര്‍, മേലാരിയോട് സ്ഥലങ്ങളിലേക്ക് തിരിഞ്ഞുപോകേണ്ടത്.
അടുത്തിടെയാണ് ബാലരാമപുരം-കാട്ടാക്കട റോഡിന്റെ പണികള്‍ ഭാഗികമായി പൂര്‍ത്തീകരിച്ചത്. ഇതിനെതുടര്‍ന്നാണ് റൂട്ട് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. മലവിളപ്പാലത്തിന്റെ നിര്‍മാണം നടക്കുന്ന ഘട്ടത്തില്‍ വാഹനങ്ങള്‍ തിരിച്ചുവിടുന്നതിനുവേണ്ടിയാണ് പെരുങ്കടവിള, പുന്നാവൂര്‍ പ്രദേശങ്ങളിലേക്ക് ബസ് ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങള്‍ക്ക് പോകുന്നതിനുവേണ്ടി തൂങ്ങാംപാറ-കോറ്റംപള്ളി റോഡ് പ്രയോജനപ്പെടുത്തിയിരുന്നത്.
എന്നാല്‍ പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞതോടുകൂടി ഇപ്പോള്‍ വാഹനങ്ങള്‍ മാറനല്ലൂര്‍-പുന്നാവൂര്‍ റോഡിലൂടെയാണ് പെരുങ്കടവിളയിലേക്കും പുന്നാവൂരിലേക്കും പോകുന്നത്. എന്നാല്‍ ദിശാബോര്‍ഡ് മാത്രം നോക്കിവരുന്ന യാത്രക്കാര്‍ പെരുങ്കടവിളയിലേക്ക് പോയാല്‍ കിലോമീറ്ററുകള്‍ അധികം ചുറ്റേണ്ടിവരും. ഇത് ഏകദേശം 10 കിലോമീറ്റര്‍ ദൂരം കൂടുതല്‍ സഞ്ചരിക്കേണ്ടതായും വരുമെന്ന് പ്രദേശത്തെ ഓട്ടോ-ടാക്സി ഡ്രൈവര്‍മാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.