പന്നിഫാമുകൾ പൂട്ടിക്കാൻ സർവകക്ഷി യോഗം; ഫാം ഉടമകൾ ഉപവാസത്തിന്
text_fieldsകാട്ടാക്കട: പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കരിയംകോട്, കാപ്പിക്കാട്, പൊന്നെടുത്തകുഴി പ്രദേശങ്ങളിൽ അനധികൃതമായി പ്രവർത്തിക്കുന്ന പന്നി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ പൂട്ടിക്കാൻ വേണ്ട നടപടികൾ തുടങ്ങാൻ പഞ്ചായത്ത് വിളിച്ച സർവകക്ഷി യോഗത്തിൽ തീരുമാനമായി. സംവിധാനങ്ങൾ ലഭ്യമാകുന്ന മുറയ്ക്കാകും നടപടിയെന്ന് പഞ്ചായത്ത് പ്രസിഡൻറ് ടി. സനൽകുമാർ പറഞ്ഞു.
തിങ്കളാഴ്ച പഞ്ചായത്ത് ഹാളിൽ ചേർന്ന സർവകക്ഷി യോഗത്തിൽ തഹസീൽദാർ, ആരോഗ്യ വകുപ്പ്, പോലീസ്, ആർ.ഡി.ഒ എന്നിവരുടെ പ്രതിനിധിയായി വീരണകാവ് വില്ലേജാഫീസർ, പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
ഫാമുകൾ എല്ലാം പൂട്ടാതെ സമരം പിൻവലിക്കില്ലെന്ന് ഉപവാസ സമരം നടത്തുന്ന കർമസമിതി നേതാക്കൾ അറിയിച്ചു. പരിസ്ഥിതി ദിനത്തിൽ തുടങ്ങിയതാണ് സമരം. ഇതിനിടെ പന്നി കർഷകരെ സംരക്ഷിക്കണമെന്നും തുല്യനീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പിഗ് ഫാർമേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കൽ പന്നി ഫാം ഉടമകളും അനിശ്ചിതകാല ഉപവാസ സമരം തിങ്കളാഴ്ച തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.