13 കാരിയെ പീഡിപ്പിച്ച കേസിൽ എട്ടുപേർ പിടിയില്‍
text_fieldsകാട്ടാക്കട: മാറനല്ലൂരില്‍ 13 കാരിയെ പീഡിപ്പിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്തയാള്‍ ഉള്‍പ്പെടെ എട്ട് യുവാക്കള്‍ പിടിയില്‍. പെണ്‍കുട്ടി 2019 മുതല്‍ പീഡനത്തിനിരയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മാറനല്ലൂര്‍ സ്വദേശികളായ ലാല്‍, വിഷ്ണു, ചിക്കു, മോനിഷ്, അനന്തു, അമല്‍, ജിബി എന്നിവരും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ജിമ്മൻ വിഷു എന്ന വിഷ്ണു പിടിയിലാകാനുണ്ട്.
പെണ്‍കുട്ടിയുമായി ഫോൺ മുഖേന സൗഹൃദത്തിലായ പ്രതികളിലൊരാള്‍ നഗ്നചിത്രം പകർത്തി സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു. ഇൗ ചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് മറ്റുള്ളവര്‍ വിവിധ സമയങ്ങളിലായി പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മൂന്നു കേസുകൾ മാറനല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്തു. ഒരു പോക്സോ കേസും ബലാത്സംഗക്കുറ്റത്തിന് രണ്ട് കേസുമാണ് രജിസ്റ്റർ ചെയ്തത്.
ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായിരുന്നപ്പോൾ പെണ്‍കുട്ടിയുടെ മൊബൈല്‍ മാതാവുതന്നെ തകര്‍ത്തിരുന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി അധ്യാപിക ബന്ധപ്പെട്ടപ്പോഴാണ് മാതാവ് ഫോൺ നശിപ്പിച്ചകാര്യം കുട്ടി പറഞ്ഞത്. അധ്യാപിക അറിയിച്ചതനുസരിച്ച് കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സഹായത്തോടെ ചൈൽഡ് ഫോമിലേക്ക് മാറ്റി. ഇവിടെ നടത്തിയ കൗണ്‍സലിങ്ങിലാണ് പീഡനവിവരങ്ങൾ വെളിപ്പെടുത്തിയത്. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.
മാറനല്ലൂർ എസ്.എച്ച്.ഒ ജഗദീഷ്, സബ് ഇൻസ്‌പെക്ടർ നൗഷാദ്, എ.എസ്.െഎ അശോകൻ, ഷാഡോ പൊലീസ് ഇൻസ്‌പെക്ടർ പോൾവിൻ, എ.എസ്.ഐ സുനിലാൽ, സീനിയർ സി.പി.ഒ നേവിൻരാജ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.