സംരംഭകയുടെ ആത്മഹത്യ: തഹസിൽദാറെ കോൺഗ്രസുകാർ തടഞ്ഞുവെച്ചു
text_fieldsകാട്ടാക്കട: വിളപ്പിൽശാല നെടുങ്കുഴി ചെല്ലമംഗലത്ത് കല്ലുമല ഹോളോബ്രിക്സ് യൂനിറ്റ് ഉടമ രാജി ആത്മഹത്യ ചെയ്ത സംഭവത്തിൽ റവന്യൂ അധികാരികൾ വസ്തു ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് തഹസിൽദാറെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ഒടുവിൽ റവന്യൂ ഡിവിഷനല്‍ ഓഫിസര്‍ എത്തി പത്തുദിവസത്തിനുള്ളിൽ പ്രശ്നപരിഹാരം കാണാമെന്ന ഉറപ്പുനൽകിയതോടെ പ്രതിഷേധം അവസാനിച്ചു.
രാജിയുടെ ആത്മഹത്യയുടെ കാരണം, കുടുംബത്തിെൻറ അവസ്ഥ, സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ദുരിതമനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾ എന്നിവയിൽ കലക്ടർക്ക് രേഖാമൂലം റിപ്പോർട്ട് നൽകുമെന്നും ആര്.ഡി.ഒ ഉറപ്പുനൽകി.
വിളപ്പില്‍ശാല സാങ്കേതിക സർവകലാശാലയുടെ ഭൂമി ഏറ്റെടുക്കൽ നടപടിയിൽനിന്ന് അമ്പേതക്കർ ഭൂമി ഒഴിവാക്കുന്ന നടപടിയിലൂടെ മനം നൊന്ത് ആത്മഹത്യ ചെയ്ത രാജി ശിവനും കുടുബത്തിനും നീതി ലഭിക്കണമെന്നും നൂറ്റി ഇരുപത്തി ഏഴോളം വരുന്ന ഭൂ ഉടമകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടാണ് കോൺഗ്രസ് കാട്ടാക്കട തഹസിൽദാർ മധുസൂദനനെ തടഞ്ഞുെവച്ചത്.
തുടർന്ന് അസി. പൊലീസ് കമീഷണർ സുൾഫിക്കർ സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചു. ആർ.ഡി.ഒ എത്താതെ പിരിഞ്ഞുപോകിെല്ലന്ന നിലപാട് സമരക്കാർ സ്വീകരിച്ചു. ഒടുവിൽ നെടുമങ്ങാട് ആർ.ഡി.ഒ അഹമ്മദ് കബീർ എത്തി ചർച്ച നടത്തുകയായിരുന്നു. തുടർന്ന് ആർ.ഡി.ഒ രാജിയുടെ കല്ലുമല ഇൻഡസ്ട്രീസും വീടും രാജിയെ സംസ്കരിച്ച സ്ഥലവും സന്ദർശിച്ചു.
രാജിയുടെ ഭർത്താവ് ശിവൻ, മകൻ ശ്രീ ശരൺ എന്നിവരെ കണ്ട് ആശ്വസിപ്പിക്കുകയും എല്ലാ സഹായവും സർക്കാരിെൻറ ഭാഗത്തു നിന്നും ലഭ്യമാക്കാൻ നടപടി ഉണ്ടാക്കുമെന്നും ഉറപ്പുനൽകി. കെ.എഫ്.സിയിലെ കുടുംബത്തിനുള്ള ബാധ്യത എഴുതിത്തള്ളാനുള്ള നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് നേതാക്കള്‍ ആർ.ഡി.ഒയോട് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് നേതാക്കളായ എം.ആർ. ബൈജു, പൊന്നെടുത്തകുഴി സത്യദാസ്, എം.എം. അഗസ്റ്റിൻ, കട്ടക്കോട് തങ്കച്ചൻ, ലിജു സാമുവേൽ, ശ്രീക്കുട്ടി സതീഷ്, ഷാജിദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.