വീട്ടുകാർ ആശുപത്രിയിൽ; ബാങ്കുകാർ വീട് പുതിയ താഴിട്ട് പൂട്ടി
text_fieldsകാട്ടാക്കട: വീടുപൂട്ടി ആശുപത്രിയില്‍പോയി തിരികെ വന്നപ്പോള്‍ സ്വകാര്യപണമിടപാട്സ്ഥാപനം വീട് പുതിയ താഴിട്ട് പൂട്ടി. വീട്ടിൽ അതിക്രമിച്ച് കടക്കുന്നത് ശിക്ഷാര്‍ഹമാണെന്ന ബോര്‍ഡും സ്ഥാപിച്ചു. പൂവച്ചല്‍ പേഴുംമൂട് തട്ടാംകോണം ബിസ്മി മൻസിലിൽ സീനയുടെ വീടാണ് തിരിച്ചടവ് മുടങ്ങിയത് കാരണം പൂട്ടി സീല്‍വെച്ച് വീട്ടുകാരെ പുറത്താക്കിയത്.
ഭര്‍ത്താവിന്റെയും മരുമകന്റെയും ചികിത്സക്കുവേണ്ടി ആശുപത്രിയിൽ പോയി മടങ്ങിവന്നപ്പോഴാണ് വീട് സീൽ ചെയ്തു മടങ്ങിയതായി ഇവർ കാണുന്നത്. ഇതോടെ സീനയും ഒന്നും ആറും വയസ്സുള്ള ചെറുമക്കളും പെരുമഴയത്ത് പെരുവഴിയിലായി. വീടിന്റെ പ്രധാന വാതിൽ പൊളിച്ച് അകത്തുകയറിയാണ് വീടിനുമുന്നില്‍ അതിക്രമിച്ചുകയറിയാൽ കുറ്റകരം എന്ന ബോര്‍ഡ് സ്ഥാപിച്ചത്. വൈദ്യുതി മീറ്ററിന്റെ ഫ്യൂസ് ഊരിമാറ്റി.
സീനക്ക് വീട്ടിനുള്ളിൽ കടക്കാനോ വസ്ത്രങ്ങൾ എടുക്കാനോ കുട്ടികൾക്ക് ഭക്ഷണം നൽകാനോ കഴിയാത്ത സ്ഥിതിയായി. മൂന്നുവർഷം മുമ്പാണ് ചോളമണ്ഡലം എന്ന പണമിടപാട് സ്ഥാപനത്തിലെ ശാസ്തമംഗലം ശാഖയില്‍ നിന്ന് 17,00,000 രൂപ 20 വർഷ കാലാവധിയിൽ ഭവനവായ്പയായി എടുത്തത്. 22,000 രൂപയായിരുന്നു പ്രതിമാസ തിരിച്ചടവ്. മൂന്നുമാസത്തെ തിരിച്ചടവ് മുടങ്ങി. കുടിശ്ശികയിൽ 20,000 രൂപ ഒഴികെയുള്ള തുക അടക്കുകയും ചെയ്തു. ഇനി രണ്ടുമാസത്തെ കുടിശ്ശികയാണ് അടക്കാനുള്ളതെന്ന് സീന പറയുന്നു.
എന്നാല്‍ കുടിശ്ശിക, പലിശ, മറ്റിന െചലവ് ഉൾപ്പെടെ 2,50,000 രൂപ അടക്കാനുണ്ടെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നതെന്നും സീന പറഞ്ഞു. സര്‍ഫാസി നിയമപ്രകാരമാണ് നടപടി. നാലര സെന്റ് പുരയിടത്തിനും 1300 സ്ക്വയര്‍ ഫീറ്റുള്ള കെട്ടിടത്തിനും 45 ലക്ഷത്തിലേറെ രൂപ മാര്‍ക്കറ്റ് വിലയുണ്ട്. ബാങ്കിന് ആകെ തിരിച്ചടവ് 15 ലക്ഷത്തില്‍ താഴെ മാത്രമാമെന്നും സീന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.