Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKattakkadachevron_rightപഴം...

പഴം മൊത്തവ്യാപാരകേന്ദ്രത്തിൽ തീപിടിത്തം

text_fields
bookmark_border
പഴം മൊത്തവ്യാപാരകേന്ദ്രത്തിൽ തീപിടിത്തം
cancel
camera_alt

കാ​ട്ടാ​ക്ക​ട ക​ട്ട​യ്ക്കോ​ട് റോ​ഡി​ൽ പൂ​ച്ചെ​ടി​വി​ള​യി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ പ​ഴ​ക്ക​ട

കാ​ട്ടാ​ക്ക​ട: ക​ട്ട​യ്ക്കോ​ട് റോ​ഡി​ലെ പ​ഴ മൊ​ത്ത​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ തീ​പി​ടി​ച്ചു. 10 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി പ്രാ​ഥ​മി​ക നി​ഗ​മ​നം. കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി ഷാ​ജി​യു​ടെ പൂ​ച്ചെ​ടി​വി​ള​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന. എ.​കെ.​എ​സ് ഫ്രൂ​ട്ട്സ് മൊ​ത്ത​വ്യാ​പാ​ര​കേ​ന്ദ്ര​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ​ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ മാ​റ്റാ​നാ​യ​തും അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ സ​ഹാ​യം വേ​ഗ​ത്തി​ല്‍ ല​ഭി​ച്ച​തും നാ​ശ​ത്തി​ന്‍റെ തോ​ത് കു​റ​ച്ചു.

രാ​ത്രി എ​ട്ട​ര​യോ​ടെ കേ​ന്ദ്ര​ത്തി​ന്‍റെ പി​റ​കി​ല്‍നി​ന്ന്​ പു​ക ഉ​യ​ര്‍ന്ന് പെ​ട്ടെ​ന്ന്​ തീ ​പ​ട​രു​ക​യാ​യി​രു​ന്നു. ന​വ​രാ​ത്രി ഉ​ത്സ​വം പ്ര​മാ​ണി​ച്ച് മൊ​ത്ത​വി​ത​ര​ണ​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഓ​റ​ഞ്ച്, ആ​പ്പി​ൾ, മു​ന്തി​രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ച​ര​ക്കു​വാ​ഹ​നം ഉ​ള്‍പ്പെ​ടെ അ​ഞ്ച്​ വാ​ഹ​ന​ങ്ങ​ളാ​ണ് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പു​റ​ത്തെ​ത്തി​ച്ച​ത്. കെ​ട്ടി​ട​ത്തി​നോ​ടു​ചേ​ർ​ന്ന് ഇ​രു​വ​ശ​ങ്ങ​ളി​ലും നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thiruvananthapuram NewskattakkadaFire
News Summary - Fire-fruit-wholesale-center
Next Story