നെയ്യാറിന്റെ തീരത്തും റിസര്‍വോയറുകളിലും മീനുകൾ ചത്തുപൊങ്ങുന്നു
text_fieldsകാട്ടാക്കട: നെയ്യാറിന്റെ തീരത്തും റിസര്‍വോയറുകളിലും മീനുകൾ വൻതോതില്‍ ചത്തുപൊങ്ങുന്നു. നെയ്യാര്‍ ജലസംഭരണിയിലെ പന്ത, പുട്ടുകല്ല്, മായം, കുമ്പിച്ചൽ ഭാഗങ്ങളിലാണ് മീനുകള്‍ വലിയതോതില്‍ ചത്തനിലയില്‍ കണ്ടെത്തിയത്. ഒരാഴ്ച മുമ്പാണ് തിലാപ്പിയ, രോഹു തുടങ്ങിയ ഇനം മീനുകളെ ചത്തനിലയിൽ കണ്ടുതുടങ്ങിയത്. എന്നാല്‍ രണ്ടുദിവസങ്ങളായി കൂടുതല്‍ മീനുകള്‍ ചത്തുപൊങ്ങുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. അധികൃതർ നടപടി സ്വീകരിക്കുന്നതായി ആക്ഷേപമുണ്ട്.
ജലാശയത്തിൽ വിഷവസ്തുക്കൾ കലർന്നതിനാലാകാം മീനുകൾ ചാവുന്നതെന്ന് സംശയിക്കുന്നതായും നാട്ടുകാർ പറയുന്നു. എന്നാൽ റിസർവോയറിന്റെ ഭാഗത്തൊന്നും വലിയ അളവിൽ ചത്ത മീനുകളെ കണ്ടെത്തിയിട്ടില്ലെന്ന് ഇറിഗേഷൻ അസിസ്റ്റൻറ് എൻജിനീയർ അരുൺ പറഞ്ഞു. തിലാപ്പിയ, രോഹു എന്നിവ വളർത്തുമത്സ്യങ്ങളായതിനാൽ ഏതെങ്കിലും മീന്‍വളര്‍ത്തല്‍ കേന്ദ്രത്തില്‍ ചത്ത മീനുകളെ അണക്കെട്ടിൽ ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്നാണ് ഇറിഗേഷന്‍ അധികൃതരുടെ സംശയം. സംഭവം ഫിഷറീസ് വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും അവരെത്തി വെള്ളം ഉൾപ്പെടെ പരിശോധിച്ച ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാനാകൂ എന്നുമാണ് ഇറിഗേഷൻ അധികൃതര്‍ പറയുന്നത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.