കാട്ടാക്കടയിൽ ഫ്ലക്സ് ബോർഡുകളും കമാനങ്ങളും നിരത്ത് കൈയടക്കി
text_fieldsകാട്ടാക്കട: ജങ്ഷനില്‍ ഫ്ലക്സ് ബോർഡുകളും കമാനങ്ങളും നിരത്ത് കൈയടക്കിയതോടെ വ്യാപാരികളും യാത്രക്കാരും ദുരിതത്തില്‍. പാതയോരങ്ങളിലും വൈദ്യുതി, ടെലിഫോൺ തൂണുകളിലും വിവിധ സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഫ്ലക്സ് ബോർഡുകളാണ്.
പലയിടത്തും സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡുകള്‍ അപകടഭീതി ഉയര്‍ത്തുന്നു. എതിരെ വരുന്ന വാഹനങ്ങള്‍ കാണാനാവാത്ത രീതിയില്‍വരെ ബോര്‍ഡുകളുണ്ട്. വ്യാപാര സ്ഥാപനങ്ങൾ മറയുന്ന നിലയില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചത് കച്ചവടത്തെ ബാധിക്കുന്നതായി വ്യാപാരികൾ പരാതിപ്പെടുന്നു. റോഡരികിൽ നിയമവിരുദ്ധമായി ബോർഡുകൾ സ്ഥാപിക്കുന്നത് ഹൈകോടതി വിലക്കിയിട്ടുണ്ടെങ്കിലും അതിന് വിലകൽപിക്കാത്ത തരത്തിലാണ് ടൗണിൽ ദിനംപ്രതി ബോർഡുകൾ ഉയരുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് പരിപാടി കഴിഞ്ഞ ബോര്‍ഡുകള്‍പോലും പാതയോരങ്ങളിലുണ്ട്. കാട്ടാക്കട കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ പ്രവേശനകവാടം ബോഡുകള്കൊണ്ട് നിറഞ്ഞു. ബോര്‍ഡുകളും കമാനങ്ങളും ഹോഡിംസുകളും വീണ് നിരവധി തവണ അപകടങ്ങളുണ്ടായിട്ടും നിയന്ത്രിക്കേണ്ടവർ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.