മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ചെന്നിയോട് കളിസ്ഥലം കാടു മൂടി
text_fieldsകാട്ടാക്കട: മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ചെന്നിയോട് കളിസ്ഥലം കാടുമൂടി. കളിസ്ഥലം നവീകരിക്കണമെന്നാവശ്യപ്പെട്ട് യുവാക്കളും കായിക താരങ്ങളും അധിക്യതര്‍ക്ക് നിവേദനം നല്‍കിയെങ്കിലും നടപടിയില്ല.
സ്വകാര്യമേഖലയില്‍ ടര്‍ഫുകളും കളിക്കളങ്ങളും വ്യാപകമാകുമ്പോഴും നിർധനരായ യുവാക്കളും കായിക താരങ്ങളും പൊതുകളിസ്ഥലമില്ലാതെ വലയുകയാണ്.
ചെന്നിയോട് മൈതാനത്ത് കാടുകയറിക്കിടക്കുന്ന പാഴ്ചെടികള്‍ വെട്ടി മാറ്റുന്നതിനു പോലും പഞ്ചായത്ത് അധികൃതര്‍ തയാറാകുന്നില്ലന്നാണ് പരാതി. മൈതാനമാകെ കാടുകയറി ഇഴജന്തുക്കളുടെ താവളമായി.
മാറനല്ലൂര്‍ പഞ്ചായത്തിലെ കുവളശ്ശേരി, വെളിയംകോട് മേലാരിയോട്, വണ്ടന്നൂര്‍ വാര്‍ഡുകളില്‍പ്പെട്ട കായിക താരങ്ങളാണ് ചെന്നിയോട്ടെ മൈതാനം കളിക്കാനും, കായിക പരിശീലനത്തിനുമായി ഉപയോഗിക്കുന്നത്. മൈതാനം കാടുകയറുന്നതിന് മുമ്പ് പ്രഭാത, സായാഹ്ന സവാരിക്കാരും പ്രയോജനപ്പെടുത്തിയിരുന്നു. ഇപ്പോള്‍ യുവാക്കള്‍ ക്രിക്കറ്റ് കളിക്കുന്നതിനുവേണ്ടി മാത്രമാണ് മൈതാനം ഉപയോഗിക്കുന്നത്.
ഇപ്പോള്‍ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണെന്നാണ് പരാതി.അഗ്നിരക്ഷ സേന, പൊലീസ് തസ്കികകളിലേക്ക് നടക്കുന്ന പി.എസ്.സി. പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന യുവാക്കള്‍ പലപ്പോഴും കായിക പരിശീലനത്തിന് ഇപ്പോള്‍ കണ്ടല മൈതാനമാണ് ആശ്രയിക്കുന്നത്. രാവിലെയും വൈകീട്ടും കണ്ടല മൈതാനത്തെ തിരക്ക് കാരണം വെളിയംകോട്, മേലാരിയോട് പ്രദേശങ്ങളിലെ യുവാക്കള്‍ പലപ്പോഴും മടങ്ങിപോകേണ്ട സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.