പ്രകൃതിവിരുദ്ധ പീഡനത്തിന് കഠിനതടവും 30,000 രൂപ പിഴയും
text_fieldsകാട്ടാക്കട: ഒമ്പത് വയസ്സുള്ള ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് കാട്ടാക്കട അതിവേഗ പോക്സോ കോടതി അഞ്ചുവർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷിച്ചു. കാട്ടാക്കട കുരുതംകോട് അയണിവിള മധു ഭവനിൽ മധു (49) വിനെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ് കുമാര്‍ ശിക്ഷിച്ചത്.
പിഴതുക കുട്ടിക്ക് നൽകണം. ഒടുക്കിയില്ലെങ്കിൽ അഞ്ചുമാസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. 2018 ലാണ് കേസിനാസ്പദമായ സംഭവം. കാട്ടാക്കട പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.ആർ. പ്രമോദ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.