മാറനല്ലൂര്‍-പുന്നാവൂര്‍ റോഡില്‍ അനധികൃത പാര്‍ക്കിങ്; അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങളിൽ പഞ്ചായത്ത് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം
text_fieldsമാറനല്ലൂര്‍-പുന്നാവൂര്‍ റോഡില്‍ അനധികൃതമായി റോഡിനിരുവശവും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത നിലയില്‍
കാട്ടാക്കട: മാറനല്ലൂര്‍-പുന്നാവൂര്‍ റോഡില്‍ പാതയോരത്തെ അനധികൃത പാര്‍ക്കിങ് അപകടങ്ങള്‍ക്കിടയാക്കുന്നു. മാറനല്ലൂര്‍-പുന്നാവൂര്‍ റോഡില്‍ ജങ്ഷനോട് ചേര്‍ന്നാണ് റോഡിനിരുവശവും അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്.
യാത്രക്കാരുടെ നിരന്തരമായ പരാതിയെ തുടര്‍ന്ന് മാറനല്ലൂര്‍ പൊലീസ് സ്ഥലത്ത് നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു.
എന്നാല്‍ പലയിടെത്തയും ബോര്‍ഡുകള്‍ അപ്രത്യക്ഷമായതോടെ പാര്‍ക്കിങ് വീണ്ടും ആരംഭിച്ചു. പുന്നാവൂര്‍ റോഡില്‍നിന്ന് കാട്ടാക്കട ഭാഗത്തേക്കും ബാലരാമപുരം ഭാഗത്തേക്കും പോകുന്ന വാഹനങ്ങളെത്തിയാല്‍ കാല്‍നടയാത്രക്കാര്‍ക്ക് നടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണ്.
റോഡിനോട് ചേര്‍ന്നുള്ള അനധികൃത നിര്‍മാണം കാരണം വ്യാപാരസ്ഥാപനങ്ങളിലെത്തുന്ന വാഹനങ്ങള്‍ പലതും റോഡിലാണ് പാര്‍ക്ക് ചെയ്യുന്നത്. അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തിന്റെ ശ്രദ്ധയില്പെെട്ടങ്കിലും പരിഹാരമുണ്ടായില്ല. റോഡരികിലെ അനധികൃത പാര്‍ക്കിങ് കാരണം കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ നിരവധി ഇരുചക്രവാഹന യാത്രികര്‍ അപകടത്തിൽപെട്ടിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.