Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2023 6:28 AM GMT Updated On
date_range 12 July 2023 6:28 AM GMTപീഡനക്കേസിൽ പ്രതിക്ക് 25 വർഷം കഠിനതടവും 60,000 രൂപ പിഴയും
text_fieldsbookmark_border
കാട്ടാക്കട: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 25 വർഷം കഠിനതടവും 60,000 രൂപ പിഴയും. മലയിൻകീഴ് മച്ചേൽ പറയാട്ടുകോണം കാവുവിള പുത്തൻവീട്ടിൽ എ.അശോകനെ(56)യാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ എട്ട് മാസം കൂടി കഠിനതടവ് അനുഭവിക്കണം. 2017ലാണ് കേസ്.
രക്ഷിതാക്കൾ ഇല്ലാതിരുന്ന സമയത്താണ് 13 വയസുകാരിയെ ഉപദ്രവിച്ചത്. മലയിൻകീഴ് പൊലീസാണ് കേസെടുത്തത്. കേസിൽസ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി.ആർ.പ്രമോദ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story