കണ്ടല സഹ. ബാങ്ക് ജീവനക്കാർ ദുരിതത്തിൽ
text_fieldsകാട്ടാക്കട: നൂറുകണക്കിന് നിക്ഷേപകര്‍ ദുരിതക്കയത്തിലായതിനുപിന്നാലെ കണ്ടല സര്‍വിസ് സഹകരണ ബാങ്കിലെ ജീവനക്കാരും ദുരിതത്തില്‍. അവധിപോലും എടുക്കാതെ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിട്ട് എട്ടുമാസം കഴിഞ്ഞു. കണ്ടല സര്‍വിസ് സഹകരണ ബാങ്കില്‍ ജോലി ചെയ്യുന്ന 36 ജീവനക്കാരാണ് ദുരിതത്തിലായത്.
പലരും കടംവാങ്ങിയാണ് നിത്യെചലവുകള് നടത്തിക്കൊണ്ടുപോകുന്നത്. പല ജീവനക്കാരും അവരുടെ ബന്ധുക്കളുമൊക്കെ ബാങ്കില്‍ നിക്ഷേപം നടത്തിയവരായുണ്ട്. ജീവനക്കാെര വിശ്വസിച്ച് നിക്ഷേപം നടത്തിയ നിരവധി പേരുണ്ട്. പണം നിക്ഷേപിച്ചവരൊക്കെ അക്ഷരാർഥത്തില്‍ വെട്ടിലായി.
ജീവനക്കാരുള്‍പ്പെടെ ഇ.ഡിയുടെ ചോദ്യമുനകള്‍ക്ക് മുന്നിൽ നന്നേ വിയര്‍ക്കേണ്ടിവന്നു. രണ്ടുദിവസം നീണ്ട പരിശോധനകള്‍ കഴിഞ്ഞ് പുറത്തിറങ്ങിയ പല ജീവനക്കാരുടെയും മാനസികനിലപോലും താറുമാറായിരിക്കുകയാമെന്ന് ബാങ്ക് ജീവനക്കാരുടെ ബന്ധുക്കള്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.