പൈപ്പിടാൻ കുഴിയെടുത്തത് അപകടക്കെണിയായി
text_fieldsകാട്ടാക്കട: മലയിന്‍കീഴ് -കാട്ടാക്കട റോഡിന്റെ ഇരുവശങ്ങളിലും പൈപ്പിടുന്നതിനുവേണ്ടി കുഴിയെടുത്തത് അപകടകെണിയായി. കാലവര്‍ഷം തുടങ്ങിയതോടെ മണ്ണൊലിച്ചും മണ്ണിട്ടഭാഗം താഴ്ന്നും വാഹനങ്ങള്‍ കുഴികളില്‍ വീഴുന്നത് പതിവായി. കാട്ടാക്കട-തിരുവനന്തപുരം റോഡില്‍ ദിവസവും നിരവധി വാഹനങ്ങളാണ് കുഴികളില്‍ വീണ് അപകടത്തില്‍പ്പെടുന്നത്.
ബുധനാഴ്ച രാവിലെ കൊല്ലോട് റോഡിന്റെ രണ്ട് വശത്തും വാഹനങ്ങൾ താഴ്ന്ന് ഇതുവഴിയുള്ള ഗതാഗതം ഏറെനേരം തടസപ്പെട്ടു. ചരക്ക് ലോറി ലോഡിറക്കുന്നതിനുവേണ്ടി കടയിലേക്ക് തിരിക്കവെയാണ് അപകടത്തില്‍പ്പെട്ടത്. ഈ സമയം മറുവശത്തുകൂടി പോയ ഓട്ടോയും കുഴിയിൽ താഴ്ന്നു. ഇതോടെയാണ് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടത്. ഒടുവില്‍ മണ്ണ് മന്തിയന്ത്രം ഉപയോഗിച്ചാണ് വാഹനം റോഡിലേക്ക് കയറ്റിയത്. രണ്ടാഴ്ച മുന്‍പാണ് ജലവിതരണപൈപ്പുകള്‍ സ്ഥാപിക്കുന്നതിനുവേണ്ടി റോഡിന്റെ രണ്ട് വശത്തും കുഴിയെടുത്ത് പൈപ്പുകളിടുന്ന ജോലി ആരംഭിച്ചത്. ഒരുമീറ്ററിലേറെ വീതിയിയില്‍ റോഡിന്റെ രണ്ട് വശങ്ങളിലും ചാലുകീറിയാണ് പൈപ്പുകളിടുന്നത്. വേണ്ടത്ര രീതിയില്‍ മണ്ണിട്ട് ഉറപ്പിച്ചാല്‍ നിലവിലെ അപകട സ്ഥിതി ഒഴിവാക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.