കാട്ടാക്കട 110 കെ.വി. സബ് സ്റ്റേഷനിൽ പൊട്ടിത്തെറിയും തീപിടിത്തവും
text_fieldsകാട്ടാക്കട: കെ.എസ്.ഇ.ബിയുടെ കാട്ടാക്കട 110 കെ.വി. സബ് സ്റ്റേഷനിൽ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയും തീപിടിത്തവും നാട്ടുകാരെ പരിഭ്രാന്തരാക്കി. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സബ് സ്റ്റേഷനിലെ ട്രാൻസ്ഫോർമറില്‍ തീ പടർന്നത്.
ജീവനക്കാർ ചേർന്ന് തീകെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനിടെ നാട്ടുകാര്‍ വിവരം അഗ്നിരക്ഷ സേനയെ അറിയിച്ചു. കാട്ടാക്കട അഗ്നിരക്ഷ സേനയുടെ രണ്ട് യൂനിറ്റുകളെത്തി മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമാക്കി. ആളപായമില്ല. തീ പടരാനുള്ള കാരണം എന്താന്നെന്ന് വ്യക്തമല്ല. പരിശോധനയ്ക്ക് ശേഷം മാത്രമേ വിവരങ്ങൾ ലഭ്യമാകൂ എന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.