കാട്ടാക്കട സബ് രജിസ്ട്രാർ ഓഫിസ് പ്രവര്‍ത്തനം അവതാളത്തിൽ
text_fieldsകാട്ടാക്കട: വിജിലൻസിന്‍റെ മിന്നൽ പരിശോധനയെ തുടര്‍ന്ന് കൂട്ട സ്ഥലമാറ്റവും സസ്പെന്‍ഷനും വന്നതോടെ കാട്ടാക്കട സബ് രജിസ്ട്രാർ ഓഫിസ് പ്രവര്‍ത്തനം താളംതെറ്റി. സബ് രജിസ്ട്രാര്‍ ഉള്‍പ്പെടെ എട്ട് ജീവനക്കാരുണ്ടായിരുന്ന മുഴുവന്‍പേരെയും ഓഫിസില്‍ നിന്നൊഴിവാക്കിയിരുന്നു.
സബ് രജിസ്ട്രാര്‍, സീനിയര്‍ ക്ലര്‍ക്ക്, ഓഫിസ് അറ്റൻഡന്‍റ്, പാര്‍ടൈം സ്വീപ്പര്‍ ഉള്‍പ്പെടെ നാലുപേരുടെ ഒഴിവ് വന്നതോടെയാണ് ഓഫിസ് പ്രവര്‍ത്തനത്തെ ബാധിച്ചത്.
ദിവസവും ശരാശരി പതിനഞ്ചോളം ആധാരങ്ങളുടെ രജിസ്ട്രേഷൻ ഇവിടെ നടക്കുന്നുണ്ട്. ബാധ്യത സര്‍ട്ടിഫിക്കറ്റുകൾ, ആധാരങ്ങളുടെ പകര്‍പ്പ്, വിവാഹ രജിസ്ട്രേഷന്‍ എന്നിവക്കായി നിരവധി പേർ എത്തുന്നു. ഇവരെല്ലാം ബുദ്ധിമുട്ടുന്ന സാഹചര്യമാണിപ്പോൾ.
ജനങ്ങൾക്ക് ലഭിക്കേണ്ട വിവിധ സേവനങ്ങൾ തടസ്സപ്പെടുന്ന സാഹചര്യത്തിൽ സബ് രജിസ്ട്രാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യവുമായി ആധാരം എഴുത്ത് യൂനിയന്‍ രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.