സ്ഥിരം കെട്ടിടം തേടി കെ.എസ്.ഇ.ബി മാറനല്ലൂര്‍ വൈദ്യുതി സെക്ഷന്‍ ഓഫിസ്
text_fieldsകാട്ടാക്കട: കെ.എസ്.ഇ.ബി മാറനല്ലൂര്‍ വൈദ്യുതി സെക്ഷന്‍ ഓഫിസ് ഇപ്പോഴും അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി വാടകകെട്ടിടത്തില്. സ്വന്തം കെട്ടിടം നിര്‍മിക്കുന്നതിന് ഭൂമി കണ്ടെത്തി വര്‍ഷങ്ങൾ പിന്നിടുമ്പോഴാണ് ഈ ദുരവസ്ഥ. മാറനല്ലൂര്‍ പൊലീസ് സ്റ്റേഷന് സമീപമുള്ള 10 സെന്റ് ഭൂമി കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസിന് കെട്ടിടം നിർമിക്കുന്നതിന് വിട്ടുകൊടുക്കാന്‍ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തിരുന്നു.
എന്നാല്‍ ഇപ്പോള്‍ പഞ്ചായത്തും കെ.എസ്.ഇ.ബിയും പരസ്പരം പഴിചാരുന്നതല്ലാതെ സെക്ഷന്‍ ഓഫിസ് കെട്ടിടം യാഥാർഥ്യത്തിലേക്കെത്തുന്നില്ല. ഭൂമി കൈമാറുന്നതിന് പഞ്ചായത്ത് അധികൃതര്‍ ശ്രമിക്കുന്നിെല്ലന്നാണ് കെ.എസ്.ഇ.ബിയുടെ ആരോപണം. സ്ഥലം വിട്ടുകൊടുത്തെങ്കിലും മറ്റ് നടപടികളുമായി കെ.എസ്.ഇ.ബി അധികൃതര്‍ മുന്നോട്ടുപോകുന്നിെല്ലന്ന് പഞ്ചായത്ത് അധികൃതരും പറയുന്നു.
വൈദ്യുതി സെക്ഷന്‍ ഓഫിസ് നിലവിൽവന്നശേഷം പതിനഞ്ചാമത്തെ വാടകകെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. നിലവിലെസ്ഥലത്ത് സൗകര്യക്കുറവുകാരണം മറ്റൊരു വാടകകെട്ടിടം അന്വേഷിക്കുന്നുമുണ്ട്.
സ്ഥലമില്ലാത്തതിനാൽ വൈദ്യുതിതൂണുകളുൾപ്പെടെയുള്ള സാധനസാമഗ്രികള്‍ പാതയോരത്താണ് സൂക്ഷിക്കുന്നത്. ഇത് കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടാവുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.