കുറ്റിച്ചൽ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂൾ സ്ഥലം വനത്തിനുള്ളിൽ; ഫലം ചെയ്യില്ലെന്ന് ആക്ഷേപം
text_fieldsകാട്ടാക്കട: പട്ടികവർഗ വിദ്യാർഥികൾക്ക് കോട്ടൂർ വനത്തിലെ വാലിപ്പാറയില്‍ അനുവദിച്ച മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ നിര്‍മാണത്തിനുള്ള സാധ്യത മങ്ങുന്നു. മന്ദിരം യാഥാർഥ്യമാക്കാനായി ദിവസങ്ങള്‍ക്ക് മുമ്പ് മന്ത്രി കെ. രാധാകൃഷ്ണന് വാലിപ്പാറയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ വാലിപ്പാറയിൽ ജി. കാർത്തികേയൻ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിനായി വനം വകുപ്പ് രണ്ടര ഏക്കര്‍ ഭൂമി കൈമാറിയിരുന്നു. കെട്ടിടം പണിയാൻ 27.30 കോടി രൂപ കിഫ്ബിയിൽ നിന്നും അനുവദിക്കുകയും ഭൂമിയിലെ മരങ്ങൾ മുറിച്ചുനീക്കുകയും ചെയ്തിരുന്നു.
വനത്തിനുള്ളില്‍ തന്നെ റസിഡന്‍ഷ്യല്‍ സ്കൂള്‍ നിര്‍മിച്ചാല്‍ വിദ്യാർഥികളുടെ ഉന്നമനം ഉദ്യേശിക്കുന്നതുപേലെ ഫലവത്താകില്ലെന്നാണ് ആക്ഷേപം. സ്കൂൾ നിർമാണത്തിന് കണ്ടെത്തിയ സ്ഥലേത്തക്ക് എത്തുന്നതിന് സുഗമമായ യാത്ര സൗകര്യമില്ല. കോട്ടൂരില്‍ നിന്നും കാട്ടുപാതയിലൂടെ അഞ്ച് കിലോമീറ്ററോളം ദൂരം ദുര്‍ഘട റോഡാണ്. സ്കൂള്‍ ആരംഭിച്ചുകഴിഞ്ഞാല്‍ ഇതൊക്കെ വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് ആക്ഷേപം. വനത്തിനുള്ളിലെ റോഡുകള്‍ ആധുനികവത്കരിക്കുന്നതിനും തടസ്സമുണ്ട്.
എന്നാല്‍ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റലുകൾ, അധ്യാപകർക്കുള്ള താമസസ്ഥലം, ക്ലാസ് മുറികൾ, കോൺഫറൻസ് ഹാൾ, കളിസ്ഥലം, ആരോഗ്യസംരക്ഷണ സംവിധാനം, എന്നിവ സജ്ജമാക്കാന്‍ രണ്ടര ഏക്കര്‍ഭൂമി അപര്യാപ്തമാണെന്നാണ് വാദം. സ്കൂളിെൻറ അടിസ്ഥാനസൗകര്യങ്ങൾക്കായി കൂടുതൽ സഥലം വേണ്ടിവരും. എന്നാല്‍ കൂടുതല്‍ ഭൂമി വിട്ടുനല്‍കുന്നത് വനാവകാശ നിയമപ്രകാരം സാധ്യമല്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വര്‍ഷങ്ങളുടെ മുറവിളിക്കൊടുവിലാണ് 2011ൽ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് പട്ടികവർഗ വിദ്യാർഥികൾക്കായി മോഡൽ റസിഡൻഷ്യൽ സ്കൂൾ കോട്ടൂർ കേന്ദ്രമാക്കി അനുവദിച്ചത്. എന്നാല്‍ വനത്തിന് പുറത്തായി റസിഡന്‍ഷ്യല്‍ സ്കൂള്‍ ഒരുക്കണമെന്നാണ് ആദിവാസികള്‍ ആവശ്യപ്പെടുന്നത്. ഇതിനായി തുറന്ന ജയില്‍ വളപ്പിലെ ഭൂമി ഉള്‍പ്പെടെ സര്‍ക്കാറിെൻറ കൈവശമുള്ള ഭൂമി ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.