കുറ്റിച്ചല്‍-കോട്ടൂര്‍ റോഡ് കൈയേറി കൃഷി; അപകടം പതിവ്
text_fieldsകാട്ടാക്കട: കുറ്റിച്ചല്‍-കോട്ടൂര്‍ പൊതുമരാമത്ത് റോഡ് കൈയേറി കൃഷിയും അതിന്റെ മറവില്‍ മാലിന്യം തള്ളലും. പച്ചക്കാട്, അരുകില്‍, വാഴപ്പള്ളി പ്രദേശങ്ങളിലാണ് റോഡ് കൈയേറി പുല്ല്, വാഴ, മരച്ചീനി എന്നിവ കൃഷിയിറക്കിയിരിക്കുന്നത്. റോഡിന്റെ വശങ്ങളിലെ നടപ്പാതയ്ക്കായി വിട്ടിട്ടുള്ള സ്ഥലത്താണ് വൻ തോതിൽ കൃഷി. ഇതോടെ കാഴ്ച മറഞ്ഞ് മേഖലയിൽ അപകടങ്ങളും പതിവായി.
പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കോട്ടൂര്‍ ആനപാര്ക്കിലേക്കുള്ള പ്രധാന പാതയാണ്റ്റിച്ചൽ- ഉത്തരംകോട്-കോട്ടൂർ റോഡ്. പുല്ലും വാഴയും മരിച്ചിനീയും തഴച്ചുവളര്‍ന്നതോടെ എതിരെ വാഹനങ്ങള്‍ വരുന്നത് കാണാനാകാത്തതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്.
കൂടാതെ, പലയിടത്തും ചാക്കിലും കവറുകളിലും നിറച്ച് മാലിന്യം തള്ളുന്നതും പതിവായി. അറവ് മാലിന്യം മുതല്‍ കക്കൂസ് മാലിന്യം വരെയുണ്ട്. ദുർഗന്ധം കാരണം കാൽനടയാത്രക്കാർക്ക് മൂക്ക് പൊത്താതെ നടക്കാൻ സാധിക്കുന്നില്ല. അപകടങ്ങൾ ഏറുന്നതും റോഡിന്റെ വീതികുറയുന്നതായും കാട്ടി നാട്ടുകാർ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. കുറ്റിച്ചല്‍ പഞ്ചായത്ത് അധികൃതരും നടപടി സ്വീകരിക്കുന്നില്ല. ഇതിനെതിരെ കരുതലും കൈത്താങ്ങും അദാലത്തില്‍ നിവേദനവും നല്‍കിയിരിക്കുകയാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.