മണിച്ചൻ പുറത്തിറങ്ങുന്നത് നല്ല കൃഷിക്കാരനായി; സഹതടവുകാരുടെ അഭിനന്ദനപ്രവാഹം
text_fieldsകാട്ടാക്കട: ശിക്ഷ കഴിഞ്ഞ് പുറത്തുപോകാനായി സുപ്രീംകോടതി വിധി വന്നതോടെ മണിച്ചന് ജയിലില്‍ സഹതടവുകാരുടെ അഭിനന്ദനപ്രവാഹം. വര്‍ഷങ്ങളായി നെട്ടുകാൽതേരി തുറന്ന ജയിലിലെ അന്തേവാസിയാണ് മണിച്ചൻ.
ശിക്ഷ കഴിഞ്ഞ് പുറത്തുപോകാനുള്ള പരമോന്നത കോടതിയുടെ വിധി ബുധനാഴ്ച ഉച്ചയോടെ പുറത്തുവന്നതോടെയാണ് മണിച്ചന്‍ തുറന്ന ജയിലിലെ താരമായി മാറിയത്. ബുധനാഴ്ച വൈകീട്ട് നാലോടെ പുറത്തിറങ്ങുമെന്നായിരുന്നു ആദ്യവിവരം.
ഇതോടെ ജയിലിന് പുറത്തും നിരവധിയാളുകളാണ് മണിച്ചനെ കാണാനായി കാത്തുനിന്നത്. എന്നാല്‍ ഏറെ ഇരുട്ടിയിട്ടും പുറത്തിറങ്ങാനാകാതെ വന്നതോടെ പലരും മടങ്ങിപ്പോയി.
10 വര്‍ഷം മുമ്പ് നെട്ടുകാൽതേരി തുറന്ന ജയിലില്‍ വന്നശേഷം മികച്ച കര്‍ഷകനായി മാറുകയായിരുന്നു മണിച്ചന്‍. വര്‍ഷങ്ങളായി ജയിലിലെ പ്രധാന പച്ചക്കറി കൃഷിയുടെ മേല്‍നോട്ടം മണിച്ചനായിരുന്നു. കോവിഡിന്‍റെ ഒന്നാം തരംഗത്തില്‍ മണിച്ചന്‍ ഉള്‍പ്പെയുള്ള അന്തേവാസികള്‍ പരോള്‍ കിട്ടി പുറത്തുപോയതോടെ കൃഷിയും കന്നുകാലി വളത്തലുമൊക്കെ താറുമാറായി. കൃഷി പരിചരിക്കാന്‍ ആളില്ലാതായതും തുടര്‍ച്ചയായുള്ള മഴയും കാരണം ലക്ഷകണക്കിന് രൂപയുടെ കൃഷിനാശമാണുണ്ടായത്.
ഇവിടുണ്ടായിരുന്ന അന്തേവാസികള്‍ പരോളില്‍ പോയതിനുപിന്നാലെ സെന്‍ട്രല്‍ ജയിലില്‍ നിന്നെത്തിയ തടവുകാരാണ് കൃഷി കാര്യങ്ങളും കന്നുകാലികളുടെ പരിചരണവും ഏറ്റെടുത്തിരിക്കുന്നത്.
എന്നാല്‍ പരിചരിക്കാന്‍ ആളില്ലാതായതോടെ പച്ചക്കറിതോട്ടം നശിച്ചു. പിന്നാലെ കോവിഡിന്‍റെ പരോള്‍ കഴിഞ്ഞ് തിരിച്ചുവന്നതോടെ പച്ചക്കറിതോട്ടം കരിഞ്ഞുണങ്ങി നശിച്ചത് മണിച്ചനെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചതെന്ന് സഹതടവുകാരും ഉദ്യോഗസ്ഥരും ഓര്‍മിപ്പിച്ചു. ജയിലിലെ ഓരോ കൃഷിയും വളരെ സൂഷ്മമായാണ് പരിപാലിച്ചിരുന്നതെന്ന് ജയിലധികൃതരും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.