വീർപ്പുമുട്ടി മാറനല്ലൂര്‍ മൃഗാശുപത്രി
text_fieldsകാട്ടാക്കട: നൂറുകണക്കിന് ക്ഷീരകര്‍ഷകരുള്ള മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മൃഗാശുപത്രി അവഗണനയില്‍. അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി ചെറിയ കെട്ടിടത്തിലാണ് മൃഗാശുപത്രി പ്രവര്‍ത്തനം. പോളിക്ലിനിക്കായി ഉയര്‍ത്തി 24 മണിക്കൂറും ക്ഷീരകര്‍ഷകര്‍ക്ക് ആശ്രയിക്കാവുന്ന ആധുനിക മൃഗാശുപത്രിയാക്കുമെന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ട് വര്‍ഷങ്ങളായി. ക്ഷീരകര്‍ഷകർ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍മാരെയാണ് ആശ്രയിക്കുന്നത്.
പഞ്ചായത്തില്‍ പക്ഷിപനിയും കുളമ്പുരോഗവും കാരണം നട്ടെല്ലൊടിഞ്ഞ കര്ഷകരേറെയാണ്. അടിയന്തിര ഘട്ടത്തില്‍പോലും ചികിത്സ കിട്ടാത്തതുകാരണം ചത്തൊടുങ്ങിയ കന്നുകാലികള്‍ക്കും കോഴികള്‍ക്കും കണക്കില്ലെന്നാണ് കര്‍ഷകര്‍പറയുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മാറനല്ലൂര്‍ മൃഗാശുപത്രിയെ പോളിക്ലിനിക്കായി ഉയര്‍ത്തുന്നതിന് നടപടികളാരംഭിച്ചു. നിലവില്‍ ആശുപത്രി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ പോളിക്ലിനിക് ആരംഭിക്കാന്‍ കഴിയിെല്ലന്നും മറ്റൊരു സ്ഥലം കണ്ടെത്താനും നിർദേശമുണ്ടായി. പുതിയകെട്ടിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കവെ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി. പിന്നീട് പ്രവര്‍ത്തനം നിലച്ചു.
ആശുപത്രിയിലേക്ക് കടക്കാന്‍ ഇടുങ്ങിയ വഴിയാണുള്ളത്. മൂന്ന് മുറികളുള്ള ചെറിയ കെട്ടിടത്തിലാണ് ആശുപത്രിയുടെ പ്രവര്‍ത്തനം. ഡോക്ടര്‍ ഉള്‍പ്പടെ മൂന്ന് ജീവനക്കാരാണുള്ളത്. അസൗകര്യങ്ങള്‍ കാരണം കാലികളെ ആശുപത്രിയില്‍ കൊണ്ടുവരുന്നത് കര്‍ഷകര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇതു കാരണം ഡോക്ടറെ കൂട്ടിക്കൊണ്ടുപോയാണ് ചികിത്സ നടത്തുന്നത്. ഇത് കര്‍ഷകര്‍ക്ക് വലിയസാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു. വളര്‍ത്തുനായ്ക്കളുടെ ചികിത്സക്കായി പലപ്പോഴും സ്വകാര്യ ക്ലിനിക്കുകളെ ആശ്രയിക്കേണ്ടി വരുന്നതായും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.