എണ്ണപ്പാത്രം റോഡില്‍വീണ് എണ്ണ പരന്നു; അപകടവും ഗതാഗതക്കുരുക്കും
text_fieldsകാട്ടാക്കട: ഓട്ടോയിൽ കൊണ്ടുപോയ എണ്ണപ്പാത്രം റോഡില്‍വീണ് പൊട്ടി റോഡിലാകെ എണ്ണ പരന്നു. വാഹനങ്ങള്‍ തെന്നിവീണ് അപകടവും ഗതാഗതക്കുരുക്കുമുണ്ടായി. ഒടുവിൽ അഗ്നി രക്ഷാസേന എത്തി വെള്ളം ചീറ്റിച്ച് ശേഷം റോഡിൽ മരപ്പൊടി വിതറി ഗതാഗതം പുനഃസ്ഥാപിച്ചു. എണ്ണവീണതിനെ തുടര്‍ന്ന് കാട്ടാക്കട-കോട്ടൂര്‍ റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
തിങ്കളാഴ്ച രാത്രി ആറരയോടെ ആണ് സംഭവം. കുളത്തുമ്മല്‍ എൽ. പി സ്കൂളിന് സമീപം വളവിൽ വെച്ച് ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽനിന്ന് എണ്ണപ്പാത്രം പുറത്തേക്ക് തെറിച്ചു വീണു. തുടര്‍ന്ന് പാത്രത്തില്‍നിന്നും എണ്ണ റോഡിലൂടെ പരന്നൊഴുകി. വാഹനങ്ങൾ ഇതിന് പുറത്തുകൂടി സഞ്ചരിച്ചത് എണ്ണ കൂടുതൽ പരക്കാൻ കാരണമായി. ഇരു ചക്ര വാഹനങ്ങളാണ് കൂടുതലും തെന്നി വീണത്. രണ്ടു യൂനിറ്റ് വെള്ളമാണ് റോഡ് കഴുകാൻ ഉപയോഗിച്ചത്. അതേസമയം, സംഭവം നടന്ന ഉടനെ നാട്ടുകാർ പിടിച്ചുവെച്ച എണ്ണ കൊണ്ടുവന്ന ഓട്ടോറിക്ഷഅപകട പരമ്പരക്ക് ഇടയാക്കിയവര്‍ അപ്രത്യക്ഷമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.