ആർ.എസ്.എസ് പ്രവർത്തകനെ കുത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ
text_fieldsകാട്ടാക്കട: കാട്ടാക്കട അമ്പലത്തിൻകാലയിൽ ആർ.എസ്.എസ് മണ്ഡലം കാര്യവാഹക് വിഷ്ണുവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരു പ്രതിയെക്കൂടി കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട കൊറ്റംപള്ളി തെങ്ങുവിള പഞ്ചമി ഹൗസിൽ ശങ്കരൻ എന്ന സന്ദീപാണ് (25) അറസ്റ്റിലായത്.
സംഭവശേഷം ഒളിവിൽ പോയ ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ സൂറത്ത് വിമാനത്താവളത്തിലാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മാർച്ച് 19ന് രാത്രി 10.30 ഓടെയാണ് വിഷ്ണുവിന് നേരെ ആക്രമണം ഉണ്ടായത്.
കീഴാറൂർ കാഞ്ഞിരംവിള ശക്തിവിനായക ക്ഷേത്ര ഘോഷയാത്രക്ക് അമ്പലത്തിൻകാലയിൽ നൽകിയ സ്വീകരണത്തിനുശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിഷ്ണുവിനെ അമ്പലത്തിൻകാല ക്ഷേത്രത്തിന് മുന്നിൽ െവച്ചാണ് പ്രതികൾ തടഞ്ഞുനിർത്തി മർദിക്കുകയും തറയോടിന്റെ കഷണം കൊണ്ട് കുത്തുകയും ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.